Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജ് സിംഗ് ലോകകപ്പ് ടീമില്‍

Updated: Wednesday, February 12, 2014, 12:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ശ്രീശാന്തിന് ശേഷം ലോകകപ്പ് കളിക്കുന്ന മലയാളി താരം എന്ന നേട്ടത്തിനായി വിഴിഞ്ഞം കാരന്‍ സഞ്ജു സാസംണ്‍ ഇനിയും കാത്തിരിക്കണം. ബംഗ്ലാദേശില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി 20 ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം കിട്ടിയില്ല. 30 സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഉണ്ടായിരുന്നു.

വെടിക്കെട്ട് വീരന്‍ യുവരാജ് സിംഗിനെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏറെ നാളായി യുവി ഇന്ത്യന്‍ ടീമില്‍ ഇല്ല. കര്‍ണാടകയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് ലോകകപ്പ് ടീമിലേക്കുള്ള അപ്രതീക്ഷിത താരം. മാര്‍ച്ച് 16 മുതല്‍ ബംഗ്ലാദേശിലാണ് ലോകകപ്പ് മത്സരങ്ങള്‍.

യുവരാജ് സിംഗ് ലോകകപ്പ് ടീമില്‍

എം എസ് ധോണിയാണ് ലോകകപ്പിനുള്ള ക്യാപ്റ്റന്‍. ധോണിക്കൊപ്പം വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, യുവരാജ് സിംഗ്, ജഡേജ, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഷമി, ബിന്നി, അമിത് മിശ്ര, മോഹിത് ശര്‍മ, വരുണ്‍ ആറോണ്‍ എന്നിവരും മുന്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിലുണ്ട്.

ഈ മാസം 25 ന് തുടങ്ങുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെയും ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെയും പുറത്താക്കിയാണ് ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സ്റ്റുവര്‍ട്ട് ബിന്നി ഏഷ്യാ കപ്പിനുളള ടീമിലും ഇടം പിടിച്ചിട്ടുണ്ട്.

Story first published:  Wednesday, February 12, 2014, 10:42 [IST]
English summary
Suresh Raina has been dropped from the Indian One Day International squad for this month's Asia Cup in Bangladesh
പ്രതികരണം എഴുതൂ