Englishहिन्दीಕನ್ನಡதமிழ்తెలుగు

രണ്ടാം ടെസ്റ്റ്: റൈഡര്‍ക്ക് പകരം നീശം

Updated: Wednesday, February 12, 2014, 12:54 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ടീമില്‍ നിന്നും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജെസി റൈഡറെ ന്യൂസിലന്‍ഡ് ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍ ജിമ്മി നീശത്തെ ഉള്‍പ്പെടുത്തി. നീശത്തിന്റെ ആദ്യ ടെസ്റ്റാണ് ഇത്. 13 അംഗ ടീമില്‍ ടോം ലാത്തവും ഇടം പിടിച്ചിട്ടുണ്ട്.

റൈഡര്‍ക്ക് പുറമേ ബ്രേസ്വെലിനെയും ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഓക്ക്‌ലന്‍ഡ് ടെസ്റ്റിനിടെ പാതിരാത്രി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാണ് ഇരുവരെയും പുറത്താക്കിയത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെയും റൈഡര്‍ മദ്യപിച്ച് ബാറില്‍ പ്രശ്‌നമുണ്ടാക്കി വിവാദത്തില്‍ പെട്ടിട്ടുണ്ട്.

രണ്ടാം ടെസ്റ്റ്: റൈഡര്‍ക്ക് പകരം നീശം


ഓക്ക്‌ലന്‍ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 40 റണ്‍സിന് വിജയിച്ച് ന്യൂസിലന്‍ഡ് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടാം ടെസ്റ്റിലും തോറ്റാല്‍ ഇന്ത്യയ്ക്ക് റാങ്കിംഗില്‍ വന്‍ തിരിച്ചടി നേരിടും. നിലവില്‍ രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡ് എട്ടാം സ്ഥാനത്താണ്.

ഐ സി സി റാങ്കിംഗിനെ കവച്ചുവെക്കുന്ന ഗംഭീര പ്രകടനമാണ് ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ ഇന്ത്യയ്‌ക്കെതിരെ പുറത്തെടുക്കുന്നത്. ഏകദിന പരമ്പര 4 - 0 ത്തിന് സ്വന്തമാക്കിയ അവര്‍ ആദ്യ ടെസ്റ്റിലും ജയിച്ചുകഴിഞ്ഞു. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇതേവരെ ഒരു കളി പോലും ജയിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിട്ടില്ല.

Story first published:  Wednesday, February 12, 2014, 10:42 [IST]
English summary
Jesse Ryder dropped for second Test, Neesham included
പ്രതികരണം എഴുതൂ