Englishहिन्दीಕನ್ನಡதமிழ்తెలుగు

ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ടീമില്‍ ഹോഡ്ജും ഹോഗും

Updated: Wednesday, February 12, 2014, 12:59 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്‌നി: ട്വന്റി - 20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ വെറ്ററന്‍ താരങ്ങളായ ബ്രാഡ് ഹോഡ്ജും സ്പിന്നര്‍ ബ്രാഡ് ഹോഗും ഇടം പിടിച്ചു. 43 കാരനായ ലെഗ് സ്പിന്നര്‍ ഹോഗ് അപ്രതീക്ഷിതമായാണ് ലോകകപ്പിനുള്ള ടീമിലേക്ക് വിളിക്കപ്പെട്ടത്. 39 കാരനായ ഹോഡ്ജിനും ഈ വിളി അല്‍പം അവിശ്വനീയം തന്നെ.

ജോര്‍ജ് ബെയ്‌ലിയാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നയിക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹാഡിനും ടീമിലുണ്ട്. ബിഗ് ബാഷിലെ മിന്നുന്ന പ്രകടനമാണ് 43 കാരന്‍ ഹോഗിനെ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിലെത്തിച്ചത്. ഇത്തവണ കളിക്കാനിറങ്ങിയാല്‍ അന്താരാഷ്ട്ര ട്വന്റി - 20 കളിക്കുന്ന ഏറ്റവും പ്രായം കൂടിയ റെക്കേര്‍ഡ് ഹോഗിന് കിട്ടും.

ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ടീമില്‍ ഹോഡ്ജും ഹോഗും

ബംഗ്ലാദേശിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ പരിചയസമ്പന്നതയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്നാണ് ടീം സെലക്ഷനെ കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദീകരിക്കുന്നത്. ഹോഗും ഹോഡ്ജുമാകട്ടെ ഉപഭൂഖണ്ഡത്തില്‍ കളിച്ച് ആവശ്യത്തിലധികം പരിചയമുള്ളവരുമാണ്.

ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായിരുന്നു കഴിഞ്ഞ സീസണില്‍ ഇരുവരും. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഇരുവരും പുറത്തെടുക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയിലെ ഏറ്റവും വിശ്വസ്തനാണ് ഹോഡ്ജ്. ഫീല്‍ജഡിലും ഹോഡ്ജിനെ വെല്ലാന്‍ മറ്റാരുമില്ല. ഗ്ലെന്‍ മാക്‌സ്വെല്ലും ഡാനിയന്‍ ക്രിസ്റ്റിയനും ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട.

Story first published:  Wednesday, February 12, 2014, 10:42 [IST]
English summary
Hodge and Hogg in Australia squad for World T20
പ്രതികരണം എഴുതൂ