Englishहिन्दीಕನ್ನಡதமிழ்తెలుగు

മോര്‍ഗന്‍ ഐ പി എല്ലില്‍ നിന്നും പിന്മാറി

Updated: Wednesday, February 12, 2014, 13:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ഐ പി എല്ലിന്റെ ഏഴാം സീസണില്‍ നിന്നും ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ ഇയാന്‍ മോര്‍ഗന്‍ പിന്മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മോര്‍ഗന്‍ ഐ പി എല്‍ ഉപേക്ഷിക്കുന്നത്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ മോര്‍ഗന്‍.

ഐ പി എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം ബാംഗ്ലൂരില്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് മോര്‍ഗന്‍ തന്റെ തീരുമാനം പുറത്തുവിട്ടത്. കെവിന്‍ പീറ്റേഴ്‌സന്‍ ദേശീയ ടീമില്‍ നിന്നു പുറത്തായതോടെ ആ സ്ഥാനം സ്വന്തമാക്കാനുള്ള ശ്രമത്തിലാണത്രെ മോര്‍ഗന്‍.

മോര്‍ഗന്‍ ഐ പി എല്ലില്‍ നിന്നും പിന്മാറി

ഇയാന്‍ മോര്‍ഗന്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഐ പി എല്ലില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ പിന്തുണച്ച ഐ പി എല്‍ ഭാരവാഹികള്‍ക്ക് മോര്‍ഗന്‍ നന്ദി പറഞ്ഞു. കൗണ്ടി ക്രിക്കറ്റിലൂടെ ദേശീയ ടീമിലെത്താനാണ് മോര്‍ഗന്റെ ശ്രമം. മിഡില്‍ സെക്‌സിന്റെ താരമാണ് മോര്‍ഗന്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മോര്‍ഗന്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ ഇല്ല. 14 കളികളില്‍ നിന്നും 307 റണ്‍സായിരുന്നു കഴിഞ്ഞ സീസണില്‍ ഐ പി എല്ലില്‍ മോര്‍ഗന്റെ സമ്പാദ്യം. ഗൗതം ഗംഭീര്‍ നായകനായ കൊല്‍ക്കത്ത ടീം മോര്‍ഗനെ ഇത്തവണ നിലനിര്‍ത്തിയിരുന്നില്ല. 1.5 കോടി രൂപയാണ് മോര്‍ഗന്റെ ബേസ് പ്രൈസ്.

Story first published:  Wednesday, February 12, 2014, 10:42 [IST]
English summary
Eoin Morgan withdraws from IPL 7 auction
പ്രതികരണം എഴുതൂ