Englishहिन्दीಕನ್ನಡதமிழ்తెలుగు

രഹാനെയുടെ വിക്കറ്റ് നിര്‍ണായകമായി: ധോണി

Updated: Tuesday, February 11, 2014, 12:33 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് അജിന്‍ക്യ രഹാനെയുടെ വിക്കറ്റെന്ന് എം എസ് ധോണി. അംപയറിംഗ് പിഴവിലൂടെ രഹാനെ പുറത്തായതായതാണ് ഇന്ത്യ തോല്‍ക്കാന്‍ കാരണമായത്. രഹാനെ ക്രീസിലുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്നും മത്സരശേഷം ക്യാപ്റ്റന്‍ ധോണി പറഞ്ഞു.

407 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 40 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്. ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി തുടങ്ങിയവരുടെ ബാറ്റിംഗ് മികവില്‍ വിജയത്തിലെത്തും എന്ന് തോന്നിച്ച ശേഷമാണ് ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. ഇതിനിടയില്‍ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. നിര്‍ണായകസമയത്താണ് അംപയറുടെ തെറ്റായ തീരുമാനത്തില്‍ രഹാനെ ഔട്ടായത്.

രഹാനെയുടെ വിക്കറ്റ് നിര്‍ണായകമായി: ധോണി

രണ്ടാമിന്നിംഗ്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരെ ധോണി പ്രശംസിച്ചു. ഇന്ത്യന്‍ ബൗളര്‍മാരുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇത്. വിക്കറ്റും ബൗളിംഗിന് അനുയോജ്യമായിരുന്നു. ഇനിയും ഇങ്ങനെ തന്നെ ഇന്ത്യ ബൗളിംഗ് തുടരണം. ടൈറ്റ് ലൈനില്‍ ബൗള്‍ ചെയ്ത ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നിരന്തരം വിക്കറ്റ് ടേക്കിംഗ് പന്തുകളും എറിഞ്ഞു.

നിര്‍ണായകമായ രണ്ടാം ടെസ്റ്റിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ ഈ ടെസ്റ്റ് കൂടി തോറ്റാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റില്‍ രണ്ടാം റാങ്ക് നഷ്ടമാകും. ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡില്‍ ഇതേവരെ ഒരു മത്സരം ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

Story first published:  Tuesday, February 11, 2014, 10:54 [IST]
English summary
Rahane's 'unlucky' wicket was tough for us: Dhoni
പ്രതികരണം എഴുതൂ