Englishहिन्दीಕನ್ನಡதமிழ்తెలుగు

പാക് കോച്ചാകാന്‍ മോയിന്‍ഖാന്‍

Updated: Tuesday, February 11, 2014, 12:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാന്‍ മുന്‍ ക്യാപ്റ്റന്‍ മോയിന്‍ ഖാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ പാക് ടീമിന്റെ മീനേജര്‍ സ്ഥാനത്ത് നിന്നും മോയിന്‍ ഖാനെ പുറത്താക്കിയിരുന്നു. ടീമിന്റെ ഹെഡ് കോച്ച്, ബാറ്റിംഗ്, ഫീല്‍ഡിംഗ് കോച്ച് എന്നീ സ്ഥാനങ്ങളിലേക്കാണ് മോയിന്‍ ഖാന്‍ പരിഗണിക്കപ്പെടുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കോച്ചിംഗ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കാനായി ഉടനെ ചേരും. ഇതിനുശേഷമാകും പാകിസ്താന്റെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുക. മുന്‍ ക്യാപ്റ്റന്മാരായ വസിം അക്രം, മിയാന്‍ദാദ് തുടങ്ങിയവരാണ് കമ്മിറ്റിയില്‍ ഉള്ളത്. ഏഷ്യാ കപ്പിനും ട്വന്റി - 20 ലോകകപ്പിനും മുന്നോടിയായി മോയിനെ ക്യാപ്റ്റനാക്കാനാണ് നീക്കം.

പാക് കോച്ചാകാന്‍ മോയിന്‍ഖാന്‍

മുന്‍ ക്യാപ്റ്റന്‍ വസിം അക്രമിന്റെ താല്‍പര്യപ്രകാരമാണ് മോയിന്‍ ഖാനെ കോച്ചായി പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ ക്യാപ്റ്റനും കോച്ചുമായ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസും പാകിസ്താന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. അക്രമിനൊപ്പം മിയാന്‍ദാദും മോയിന്‍ ഖാനെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാകിസ്താന്റെ എക്കാലത്തെയും മികച്ച കീപ്പര്‍- ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ മോയിന്‍ ഖാന്‍. മികച്ച വിക്കറ്റ് കീപ്പിംഗിന് പേരുകേട്ട മോയിന്‍ മധ്യനിരയിലെ ബാറ്റിംഗ് പ്രകടനം കൊണ്ടും ടീമിനെ നിരവധി വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

Story first published:  Tuesday, February 11, 2014, 10:53 [IST]
English summary
Former skipper Moin Khan, who was recently sacked as the manager of the national side, has emerged as a strong candidate to be appointed head coach of the Pakistan cricket team.
പ്രതികരണം എഴുതൂ