Englishहिन्दीಕನ್ನಡதமிழ்తెలుగు

ഒന്നുകൂടി തോറ്റാല്‍ ഇന്ത്യ മൂന്നാം റാങ്കിലെത്തും

Updated: Tuesday, February 11, 2014, 12:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ന്യൂസിലന്‍ഡിനെതിരെ ഒരു കളി കൂടി തോറ്റാല്‍ ടീം ഇന്ത്യയ്ക്ക് ഐ സി സി റാങ്കിംഗില്‍ രണ്ടാം സ്ഥാനം നഷ്ടമാകും. ഇന്ത്യ തോല്‍ക്കുകയും ഒപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ജയിക്കുകയും കൂടി ചെയ്താലാണ് ഇന്ത്യയുടെ രണ്ടാം സ്ഥാനത്തിന് പുതിയ അവകാശികളാകുക. ഓസ്‌ട്രേലിയ തന്നെയാണ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഭീഷണി.

ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയാണ്. 133 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ഒന്നാം റാങ്കിന് തല്‍ക്കാലം ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണികളൊന്നുമില്ല എന്ന് സാരം. മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 111 പോയിന്റുണ്ട്.

ഒന്നുകൂടി തോറ്റാല്‍ ഇന്ത്യ മൂന്നാം റാങ്കിലെത്തും


ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരിയാലും ദക്ഷിണാഫ്രിക്ക തന്നെയാകും ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുക. എന്നാല്‍ ഇന്ത്യയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ ഈ വിജയത്തോടെ കംഗാരുക്കള്‍ക്ക് കഴിയും. ഇന്ത്യ ന്യൂസിലന്‍ഡിനോട് രണ്ടാം ടെസ്റ്റ് തോല്‍ക്കുകയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ സമനില നേടുകയും ചെയ്താലും ഇന്ത്യയുടെ രണ്ടാം സ്ഥാനം പോകും.

ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ രണ്ട് ടെസ്റ്റുകളാണ് കളിക്കുന്നത്. ഓക്ക്‌ലന്‍ഡില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ തോറ്റുകഴിഞ്ഞു. അവശേഷിക്കുന്ന ടെസ്റ്റിലെങ്കിലും ജയിച്ച് പര്യടനത്തിലെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കലാകും ധോണിയുടെയും കൂട്ടരുടെയും ആദ്യ ലക്ഷ്യം. പിന്നെയല്ലേ ഐ സി സി റാങ്കിംഗും മറ്റും.

Story first published:  Tuesday, February 11, 2014, 10:52 [IST]
English summary
India in danger of losing No. 2 Test rank
പ്രതികരണം എഴുതൂ