Englishहिन्दीಕನ್ನಡதமிழ்తెలుగు

പൂജാര ആറില്‍, അശ്വിന്‍ എട്ടില്‍

Updated: Tuesday, February 11, 2014, 12:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ഐ സി സി റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയും ആര്‍ അശ്വിനും ആദ്യ പത്തില്‍. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ആറാമതുള്ള ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയില്‍ നിന്നും മുന്നില്‍. ബൗളര്‍മാരുടെ പട്ടികയില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരന്‍. എട്ടാമതാണ് അശ്വിന്‍ ഇപ്പോള്‍.

തിങ്കളാഴ്ചയാണ് ഐ സി സി ഏറ്റവും പുതിയ റാങ്കിംഗ് പുറത്തിറക്കിയത്. ഞായറാഴ്ച സമാപിച്ച ആദ്യ ടെസ്റ്റില്‍ ഇന്ത്യ 40 റണ്‍സിന് തോറ്റിരുന്നു. തോറ്റിട്ടും ഇന്ത്യ രണ്ടാം റാങ്കിംഗില്‍ തുടരുകയാണ്. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ആര്‍ അശ്വിന്‍ കളിച്ചിരുന്നില്ല. പൂജാരയാകട്ടെ കേവലം 23 റണ്‍സ് മാത്രമാണ് നിര്‍ണായകമായ രണ്ടാമിന്നിംഗ്‌സില്‍ നേടിയത്.

പൂജാര ആറില്‍, അശ്വിന്‍ എട്ടില്‍


വിരാട് കോഹ്ലിയാണ് പൂജാരയ്ക്ക് പിന്നിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. 11 ആം റാങ്കിലാണ് കോഹ്ലി. 33 ആം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സ്ഥാനം. രോഹിത് ശര്‍മ 36 ആം സ്ഥാനത്തുണ്ട്.

അശ്വിന് പിന്നാലെയുള്ള ഇന്ത്യന്‍ ബൗളര്‍ പ്രഗ്യാന്‍ ഓജയാണ്. 11 ആം സ്ഥാനത്താണ് ഓജ. ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ 22 ആം റാങ്കിലാണ്. ബംഗ്ലാദേശിനെതിരായ മിന്നല്‍പ്രകടനത്തോടെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര റാങ്കിങില്‍ രണ്ടാമതെത്തി. എ ബി ഡിവില്ലിയേഴ്‌സാണ് ഒന്നാം റാങ്കില്‍, മൂന്നാമത് ചന്ദര്‍പോള്‍.

Story first published:  Tuesday, February 11, 2014, 10:53 [IST]
English summary
Cheteshwar Pujara and R Ashwin managed to remain the best-placed Indians by keeping their place inside the top-10 of the batting and bowling charts respectively but slipped a rung each in the latest ICC rankings
പ്രതികരണം എഴുതൂ