Englishहिन्दीಕನ್ನಡதமிழ்తెలుగు

രണ്ടാം ടെസ്റ്റ് സമനില; പരമ്പര ലങ്കയ്ക്

Published: Monday, February 10, 2014, 10:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചിറ്റഗോംഗ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബാംഗ്ലാദേശ് സമനില പിടിച്ചു. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ആദ്യ ടെസ്റ്റ് മത്സരം ജയിച്ചാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. ജയിക്കാന്‍ 467 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് വീരോചിതമായി പൊരുതിയാണ് സമനില പിടിച്ചത്.

വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 271 റണ്‍സാണ് രണ്ടാമിന്നിംഗ്‌സില്‍ ബംഗ്ലാദേശ് അടിച്ചെടുത്തത്. കളി തീരാന്‍ ഓവറുകള്‍ ബാക്കി നില്‍ക്കേ ഇരു ക്യാപ്റ്റന്മാരും തീരുമാനിച്ച് കളി സമനിലയാക്കുകയായിരുന്നു. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ മോമിനുള്‍ ഹഖ് പുറത്താകാതെ നേടിയ സെഞ്ചുറിയാണ് രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന്റ െൈഹലൈറ്റ്.

രണ്ടാം ടെസ്റ്റ് സമനില; പരമ്പര ലങ്കയ്ക്

71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓപ്പണര്‍മാര്‍ ഇരുവരും മികച്ച തുടക്കമാണ് ബംഗ്ലാ ടീമിന് നല്‍കിയത്. മൂന്ന് 151 എന്ന നിലയില്‍ ടീം പതറുന്നു എന്ന് തോന്നിയപ്പോഴാണ് മോമിനുള്‍ ഹഖിന്റെ കൂടെ ഷക്കീബ് അല്‍ ഹസന്‍ ഒത്തുചേര്‍ന്നത്. സെഞ്ചുറി നേടിയ മോമിനുള്‍ ഹഖിന്റെ കൂടെ പുറത്താകാതെ നിന്ന് ഷക്കീബ് ടൂീമിന് സമനില ഉറപ്പിച്ചു.

ഇതോടെ പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ട്രിപ്പിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും നേടിയ കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും. ടെസ്റ്റ് പരമ്പരയ്ക്ക് പുറമേ രണ്ട് ട്വന്റി 20 യും ഏകദിന പരമ്പരയും ലങ്ക ബംഗ്ലാദേശില്‍ കളിക്കും.

English summary
Bangladesh force draw but Lanka win series
പ്രതികരണം എഴുതൂ