Englishहिन्दीಕನ್ನಡதமிழ்తెలుగు

ബിഗ്ബാഷ് കിരിടം പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്

Updated: Monday, February 10, 2014, 10:52 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഐ പി എല്‍ എന്ന് വിളിക്കാവുന്ന ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ജോതാക്കളായി. ഫൈനലില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനെ യാണ് പെര്‍ത്ത് സ്‌കേച്ചേഴ്‌സ് തോല്‍പിച്ചു വിട്ടത്. 39 റണ്‍സിനായിരുന്നു കലാശക്കളിയില്‍ സ്‌കോച്ചേഴ്‌സിന്റെ വിജയം.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പെര്‍ത്ത് സ്‌കോച്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ അടിച്ചെടുത്തത് 191 റണ്‍സാണ്. ഓപ്പണര്‍ കാറ്റിച്ച് ആറ് റണ്‍സിന് പുറത്തായെങ്കിലും സിമ്മണ്‍സും ഷോണ്‍ മാര്‍ഷും ചേര്‍ന്നാണ് സ്‌കോച്ചേഴ്‌സിന് വെടിക്കെട്ട് സ്‌കോര്‍ നേടിക്കൊടുത്തത്. സിമ്മണ്‍സ് 45 ഉം ഷോണ്‍ മാര്‍ഷ് 63 ഉം റണ്‍സെടുത്തു.

ബിഗ്ബാഷ് കിരിടം പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്

192 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹരിക്കെയ്ന്‍സ്് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് വരെയെത്തി. തോല്‍വി 39 റണ്‍സിന്. ഓസ്്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ നായകനായ ജോര്‍ജ് ബെയ്‌ലി 58 റണ്‍സോടെ പൊരുതി നോക്കിയെങ്കിലും വിജയം കണ്ടെത്താന്‍ അത് മതിയായില്ല. തോമസും ബ്രാഡ് ഹോഗും രണ്ട് വിക്കറ്റുകളോടെ തിളങ്ങി.

ഇത് നാലാം തവണയാണ് പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ബിഗ് ബാഷിന്റെ ഫൈനലില്‍ എത്തുന്നത്. നേരത്തെ സിഡ്‌നി സിക്‌സേഴ്‌സിനോടും ബ്രിസ്‌ബെയ്ന്‍ ഹീറ്റിനോടും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ഫൈനലില്‍ തോറ്റിരുന്നു. ഇതാദ്യമായാണ് ബിഗ് ബാഷില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സ് വിജയകിരീടം ചൂടുന്നത്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ഹോഗാണ് മാന്‍ ഓഫ് ജ മാച്ച്.

Story first published:  Sunday, February 9, 2014, 13:04 [IST]
English summary
Perth Scorchers win Big Bash title downing Hobart Hurricanes in the final.
പ്രതികരണം എഴുതൂ