Englishहिन्दीಕನ್ನಡதமிழ்తెలుగు

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 41 റണ്‍സ് തോല്‍വി

Published: Sunday, February 9, 2014, 10:21 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 41 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. തോറ്റെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാര്‍ ധീരമായി പൊരുതി എന്ന് ക്യാപ്റ്റന്‍ ധോണിക്ക് ആശ്വസിക്കാം. ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും മികവിലായിരുന്നു ഇന്ത്യയുടെ ചെറുത്തുനില്‍പ്.

ജയിക്കാന്‍ 407 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ഒരു വിക്കറ്റിന് 87 എന്ന നിലയിലാണ് നാലാം ദിവസം കളത്തിലിറങ്ങിയത്. 49 റണ്‍സോടെ ശിഖര്‍ ധവാനും 22 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമായിരുന്നു ക്രീസില്‍. തുടക്കത്തില്‍ തന്നെ പൂജാരയെ നഷ്ടപ്പെട്ടെങ്കിലും ധവാന്‍ - കോഹ്ലി കൂട്ടുകെട്ടില്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 41 റണ്‍സ് തോല്‍വി

115 റണ്‍സെടുത്ത ധവാനും 67 റണ്‍സോടെ കോലിയും ഇന്ത്യയെ കളി ജയിപ്പിക്കും എന്ന് തോന്നിച്ചെങ്കിലും ന്യൂസിവലന്‍ഡ് ശക്തമായി തിരിച്ചടിച്ചു. രോഹിത് ശര്‍മയും രഹാനെയും മടങ്ങിയതോടെ നാല് വിക്കറ്റ് ശേഷിക്കെ 137 റണ്‍സ് വേണം എന്ന നിലയിലായി ഇന്ത്യ. ജഡേജയും ധോണിയും കൂടി ആഞ്ഞടിച്ചെങ്കിലും ജഡേജ മടങ്ങിയത് കളിയിലെ വഴിത്തിരിവായി.

പകരം വന്ന സഹീര്‍ ഒരു സിക്‌സും ഫോറും അടിച്ചെങ്കിലും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. നിര്‍ഭാഗ്യകരമാി ധോണി കൂടി പുറത്തായതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. 366 റണ്‍സിന് ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറി. നേരത്തെ ഏകദിനപരമ്പരയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

English summary
New Zealand beat India by 41 runs in first cricket test in Auckland,ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 41 റണ്‍സ് തോല്‍വി
പ്രതികരണം എഴുതൂ