Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനും വോണും വീണ്ടും നേര്‍ക്കുനേര്‍

Updated: Friday, February 7, 2014, 11:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വീണ്ടും കളിക്കാനിറങ്ങുന്നു. ഒപ്പം രാഹുല്‍ ദ്രാവിഡും സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും. എം സി സി ക്രിക്കറ്റ് ക്ലബിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടിയാണ് സൂപ്പര്‍ താരങ്ങള്‍ കളിക്കളത്തില്‍ വീണ്ടും ഇറങ്ങുന്നത്.

ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലാണ് മത്സരം. എം സി സി ഇലവനും ലോക ഇലവനും തമ്മിലാണ് ഈ കളി. ലോക ഇലവനെ ഷെയ്ന്‍ വോണ്‍ നയിക്കും. എം സി സി ഇലവനെ നയിക്കുന്നത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. സച്ചിനൊപ്പം ഇന്ത്യയില്‍ നിന്നും ദ്രാവിഡ് മാത്രമേയുള്ളൂ ഈ കളിക്ക്.

സച്ചിനും വോണും വീണ്ടും നേര്‍ക്കുനേര്‍

എം സി സി ക്ലബ് അവരുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്‌റ്‌റന്മാരായി സച്ചിനെയും വോണിനെയും തീരുമാനിച്ചതായും അവര്‍ അറിയിച്ചു. ജൂലൈ അഞ്ചിന് ലോര്‍ഡിസില്‍ വെച്ച് അമ്പതോവര്‍ മത്സരമാണ് നടക്കുക. ക്ലബ് പ്രസിഡണ്ട് മൈക് ഗാറ്റിംഗാണ് സച്ചിന്റെ ടീമിന്റെ മാനേജര്‍. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ പോളക്ക് ലോക ടീമിന്റെ മാനേജരാണ്.

എം സി സി ടീമിനെ നയിക്കാന്‍ അവസരം കിട്ടുന്നത് ഭാഗ്യമാണ് എന്ന് സച്ചിന്‍ പറഞ്ഞു. 1998 ല്‍ ഇതുപൊലൊരു പ്രദര്‍ശനമത്സരത്തില്‍ സെഞ്ചുറി നേടിയതൊഴിച്ചാല്‍ ലോര്‍ഡ്‌സില്‍ സച്ചിന്റെ പേരില്‍ മൂന്നക്ക സ്‌കോറില്ല. എം സി സി ക്ലബ്ലിന്റെ ലൈഫ് ടൈം മെമ്പര്‍മാരാണ് സച്ചിനും വോണും.

Story first published:  Friday, February 7, 2014, 11:09 [IST]
English summary
Sachin Tendulkar will return to Lord's cricket ground in July when he captains Marylebone Cricket Club (MCC) against Rest of the World, to be led by Shane Warne in a one-day celebratory match.
പ്രതികരണം എഴുതൂ