Englishहिन्दीಕನ್ನಡதமிழ்తెలుగు

പീറ്റേഴ്‌സന്‍ പഞ്ചാബ് കിംഗ്‌സിലേക്ക്?

Updated: Friday, February 7, 2014, 12:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മൊഹാലി: ഐ പി എല്‍ ഏഴാം സീസണില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പഞ്ചാബ് കിംഗ്‌സിന് വേണ്ടി കളിക്കുമോ. താരലേലം നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ എല്ലാ കണ്ണുകളും കെവിന്റെ മേലാണ്. ഇംഗ്ലണ്ട് ടീമില്‍ നിന്നും അപ്രതീക്ഷിതമായ തഴയപ്പെട്ടതോടെയാണ് ഐ പി എല്ലില്‍ ഏല്ലാ കളികളിലും ഇറങ്ങാന്‍ പീറ്റേഴ്‌സന് വഴി തെളിഞ്ഞത്.

വെസ്റ്റ് ഇന്ത്യന്‍ പര്യടനത്തിനും ട്വന്റി 20 ലോകകപ്പിനുമുള്ള ഇംഗ്ലണ്ട് ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് പീറ്റേഴ്‌സന്റെ അന്താരാഷ്ട്ര കരിയറിന് അപ്രതീക്ഷിത അന്ത്യമായത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയാണ് പീറ്റേഴ്‌സണ്‍ കളിച്ചിരുന്നത്. പക്ഷേ ഡല്‍ഹി ടീം പീറ്റേഴ്‌സനെ നിലനിര്‍ത്തിയിട്ടില്ല.

പീറ്റേഴ്‌സന്‍ പഞ്ചാബ് കിംഗ്‌സിലേക്ക്?


ഇതിനിടെയാണ് പഞ്ചാബ് ടീം പീറ്റേഴ്‌സനെ സ്വന്തമാക്കാന്‍ സാധ്യതയുണ്ട് എന്ന് സൂചന നല്‍കിയത്. കെവിന്‍ പീറ്റേഴ്‌സന്‍ ഒന്നാന്തരം കളിക്കാരനാണ്. എല്ലാ ടീമുകളും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന കളിക്കാരന്‍. ഞങ്ങള്‍ക്കും ഈ ആഗ്രഹമുണ്ട് - പഞ്ചാബ് ടീമിന്റെ ക്രിക്കറ്റ് ഓപറേഷന്‍ ഹെഡായ സര്‍കാരിയ പറഞ്ഞു.

ഇത്തവണ പീറ്റേഴ്‌സനടക്കം പത്ത് ഇംഗ്ലണ്ട് താരങ്ങലാണ് ഐ പി എല്‍ താരലേലത്തിനുള്ള പട്ടികയിലുള്ളത്. രണ്ട് കോടി രൂപയാണ് കെവിന്റെ ബേസ് പ്രൈസ്. ഇംഗ്ലണ്ടിന് വേണ്ടി 104 ടെസ്റ്റുകളും 136 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കെവിന്‍ പീറ്റേഴ്‌സന്‍,

Story first published:  Friday, February 7, 2014, 11:09 [IST]
English summary
All eyes on Kevin Pietersen at IPL 7 Player Auction
പ്രതികരണം എഴുതൂ