Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്റ്റില്‍ 150 തികച്ച് ഇഷാന്ത് ശര്‍മ

Updated: Friday, February 7, 2014, 11:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓക്ക്‌ലന്‍ഡ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റ് തികച്ചു. ന്യൂസിലന്‍ഡിനെതിരെ ഓക്ക്‌ലന്‍ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലാണ് ഇഷാന്ത് ഈ നേട്ടം കൈവരിച്ചത്. 150 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് ഇഷാന്ത്.

54 ആമത്തെ ടെസ്റ്റിലാണ് ഇഷാന്ത് ശര്‍മ ഈ നേട്ടത്തിലെത്തിയത്. സഹീര്‍ ഖാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ കൂടിയാണ് ഈ ഉയരക്കാരന്‍. നീളന്‍ മുടിയുമായി ഫാസ്റ്റ് ബൗളിംഗിലെ കാഴ്ചയായ ഇഷാന്ത് ന്യൂസിലന്ഡ് ഓപണര്‍ ഹാമിഷ് റൂഥര്‍ഫോര്‍ഡിനെ വീഴ്ത്തിയാണ് 150 ലെത്തിയത്.

ടെസ്റ്റില്‍ 150 തികച്ച് ഇഷാന്ത് ശര്‍മ


ആറ് റണ്‍സായിരുന്നു റുഥര്‍ഫോര്‍ഡിന്റെ സമ്പാദ്യം. റുഥര്‍ഫോര്‍ഡിന്റെ ബാറ്റില്‍ ഉരഞ്ഞുപോയ പന്ത് ഗള്ളിയില്‍ അജിന്‍ക്യ രഹാനെ പറന്നുപിടിക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ തികയ്ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നു എന്ന് ഇഷാന്ത് ഒന്നാം ദിവസത്തെ കളിക്ക് ശേഷം പറഞ്ഞു.

രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിന്റെ ബൗളിംഗ് മാത്രമേ ഇന്ത്യക്ക് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം എടുത്തുപറയാനുള്ളൂ. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ബ്രണ്ടന്‍ മക്കുല്ലവും വില്യംസനും ന്യൂസിലന്‍ഡിന് വേണ്ടി സെഞ്ചുറി നേടി.

Story first published:  Friday, February 7, 2014, 11:10 [IST]
English summary
Pacer Ishant Sharma became the 11th Indian to take 150 Test wickets on the opening day of the first cricket Test against New Zealand
പ്രതികരണം എഴുതൂ