Englishहिन्दीಕನ್ನಡதமிழ்తెలుగు

സങ്കക്കാരയ്ക്ക് ഡബിള്‍ സെഞ്ചുറി

Updated: Thursday, February 6, 2014, 11:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചിറ്റഗോംഗ്: ശ്രീലങ്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാരയ്ക്ക് ഡബിള്‍ സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ സങ്കയുടെ ഒമ്പതാമത്തെ ഡബിള്‍ സെഞ്ചുറിയാണ് ഇത്. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിലാണ് സങ്കക്കാര തന്റെ ഒമ്പതാം ടെസ്റ്റ് ഡബിള്‍ സെഞ്ചുറി അടിച്ചത്. 319 റണ്‍സായിരുന്നു സങ്കയുടെ ആകെ സമ്പാദ്യം.

മുപ്പത്തിനാലാം സെഞ്ചുറിയോടെ ബ്രയാന്‍ ലാറയ്ക്കും ഗാവസ്‌കറിനും ഒപ്പമെത്തിയ സങ്കക്കാര തുടര്‍ച്ചയായ സിക്‌സറുകളോടെയാണ് ട്രിപ്പിള്‍ സെഞ്ചുറിയി ലെത്തിയത്. സങ്കക്കാരയുടെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ചുറി നേട്ടമാണിത്. അവസാന വിക്കറ്റായ നുവാന്‍ പ്രദീപിനൊപ്പമാണ് സങ്ക 300 ലെത്തിയത്.

സങ്കക്കാരയ്ക്ക് ഡബിള്‍ സെഞ്ചുറി

ഒരുപിടി നേട്ടങ്ങള് സങ്കക്കാരയ്ക്ക് ഈ ടെസ്റ്റ് സമ്മാനിച്ചു. സെഞ്ചുറി നേട്ടത്തില്‍ ഗാവസ്‌കറിനും ലാറയ്ക്കും ഒപ്പം, ടെസ്റ്റില്‍ 11000 റണ്‍സ്. ലാറയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി പട്ടികയില്‍ രണ്ടാമത്. 12 ഡബിള്‍ സെഞ്ചുറി നേട്ടമുള്ള ബ്രാഡ്മാനാണ് ഇക്കാര്യത്തില്‍ മുന്നില്‍.
സങ്കക്കാരയുടെ ട്രിപ്പിള്‍ സെഞ്ചുറി മികവില്‍ ശ്രീലങ്ക ഒന്നാമിന്നിംഗ്‌സില്‍ 587 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിത്തുമ്പോള്‍ ഒരു വിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലാണ്. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published:  Thursday, February 6, 2014, 10:41 [IST]
English summary
Sri Lanka's Kumar Sangakkara has joined Brian Lara by scoring his 9th double century in Test cricket and moved a step closer to Don Bradman
പ്രതികരണം എഴുതൂ