Englishहिन्दीಕನ್ನಡதமிழ்తెలుగు

തോറ്റാല്‍ ഇന്ത്യയ്ക്ക് രണ്ടാം റാങ്കും പോകും

Updated: Thursday, February 6, 2014, 11:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓക്ക്‌ലന്‍ഡ്: ഏകദിന പരമ്പരയില്‍ തോറ്റ് തുന്നം പാടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇറങ്ങുന്നത് മാനം കാക്കാന്‍. ടെസ്റ്റ് പരമ്പര തോറ്റാല്‍ ഐ സി സി റാങ്കിംഗിലെ രണ്ടാം സ്ഥാനം നഷ്ടമാകും എന്ന സ്ഥിതിയിലാണ് ഇന്ത്യ.

ഏകദിന പരമ്പരയ്‌ക്കൊപ്പം ഒന്നാം റാങ്ക് നഷ്ടമായ ഇന്ത്യയ്ക്ക് മറ്റൊരു റാങ്കിംഗ് നഷ്ടം കൂടി സഹിക്കാന്‍ പറ്റില്ല. രണ്ട് ടെസ്റ്റുകളാണ് ഈ പരമ്പരയില്‍ ഉള്ളത്. അഞ്ച് കളികളുടെ പരമ്പരയില്‍ ഇന്ത്യ ഒന്നില്‍ പോലും ജയിക്കാനാകാതെയാണ് തോറ്റമ്പിയത്.

 തോറ്റാല്‍ ഇന്ത്യയ്ക്ക് രണ്ടാം റാങ്കും പോകും


ടെസ്റ്റ് പരമ്പര 2-0 ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് 118 പോയിന്റാകും. എന്നാല്‍ പട്ടികയില്‍ സ്ഥാനക്കയറ്റമൊന്നും കിട്ടില്ല. 1-0 നാണ് ജയിക്കുന്നത് എങ്കില്‍ 112 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരാം. പരമ്പര സമനിലയിലായാലും ഇന്ത്യയ്ക്ക് റാങ്കിംഗ് നഷ്ടം ഉണ്ടാകില്ല.

2- 0 ത്തിന് പരമ്പര തോറ്റാല്‍ 110 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പോകും. നിലവില്‍ രണ്ടാം റാങ്കിലുള്ള ഓസ്‌ട്രേലിയയ്ക്ക് 111 പോയിന്റാണുള്ളത്. 82 പോയിന്റുമായി നിലവില്‍ എട്ടാം സ്ഥാനത്താണ് ന്യൂസിലന്‍ഡ് ഉള്ളത്. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പൂജാര, പതിനൊന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Story first published:  Thursday, February 6, 2014, 10:42 [IST]
English summary
India will retain their number two position in the ICC Test Team Rankings if they win or draw the upcoming two-match series against New Zealand,
പ്രതികരണം എഴുതൂ