Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ പാക് പരമ്പരയ്ക്ക് സാധ്യതയെന്ന്

Updated: Wednesday, February 5, 2014, 13:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കറാച്ചി: ക്രിക്കറ്റിലെ യുദ്ധം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങള്‍ക്ക് വഴിതെളിയുന്നതായി റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വളരെ കുറച്ച് കളികള്‍ മാത്രമേ നടന്നിട്ടുള്ളൂ. എന്നാല്‍ പാകിസ്ഥാനുമായി പരമ്പര നടത്താന്‍ ബി സി സി ഐ സമ്മതിച്ചു എന്നാണ് പി സി ബി ചെയര്‍മാന്‍ സാക് അഷറഫ് പറയുന്നത്.

ഇന്ത്യ - പാകിസ്ഥാന്‍ പരമ്പര കളിക്കുന്ന കാര്യത്തില്‍ ബി സി സി ഐയ്ക്ക് താല്‍പര്യമുണ്ട് എന്ന് പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നാമതൊരു വേദിയില്‍ വെച്ചാകും കളി നടക്കുക. ഇത് സംബന്ധിച്ച് വാക്കാലുള്ള ഉറപ്പ് മാത്രമേ ഉള്ളൂ എന്ന് രേഖാമൂലം അറിയിച്ചിട്ടില്ല എന്നും പി സി ബി ചെയര്‍മാന്‍ പറഞ്ഞു.

  ഇന്ത്യ പാക് പരമ്പരയ്ക്ക് സാധ്യതയെന്ന്

പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യ കുറച്ചുകാലമായി ഒഴിവാക്കി വരികയാണ്. ഇപ്പോള്‍ പാകിസ്താനുമായി കളിക്കാന്‍ ഇന്ത്യ കാണിക്കുന്ന താല്‍പര്യം സീരിയസാണോ എന്ന് അറിയണം. 2007 ലും 2013 ലും പാകിസ്താന്‍ ഇന്ത്യയിലെത്തി പരമ്പര കളിച്ചിരുന്നു. എന്നാല്‍ ഈ ഒരു സഹകരണം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

2008 ല്‍ ഏഷ്യാകപ്പ് കളിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ത്യ പാകിസ്ഥാനില്‍ പോയത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി സ്ഥിരമായി ക്രിക്കറ്റ് കളിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നതായും പി സി ബി ചെയര്‍മാന്‍ പറഞ്ഞു. ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയായ പാകിസ്ഥാനില്‍ അന്താരാഷ്ട്ര ടീമുകള്‍ കുറെക്കാലമായി പര്യടനം നടത്താറില്ല.

Story first published:  Wednesday, February 5, 2014, 10:24 [IST]
English summary
The Chairman of PCB Zaka Ashraf has said that his Indian counterpart N Srinivasan had agreed to India playing a bilateral series with Pakistan at a neutral venue.
പ്രതികരണം എഴുതൂ