Englishहिन्दीಕನ್ನಡதமிழ்తెలుగు

ഗാവസ്കറിനും ലാറയ്ക്കുമൊപ്പം സങ്കക്കാര

Updated: Wednesday, February 5, 2014, 13:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചിറ്റഗോംഗ്: ശ്രീലങ്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സെഞ്ചുറി നേട്ടത്തില്‍ ഇന്ത്യയുടെ സുനില്‍ ഗാവ്‌സകറിനും ബ്രയാന്‍ ലാറയ്ക്കുമൊപ്പം. ടെസ്റ്റ് ക്രിക്കറ്റില്‍ മുപ്പത്തിനാലാം സെഞ്ചുറി കുറിച്ചാണ് ലങ്കയുടെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഇതിഹാസ താരങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചത്. ബാംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലായിരുന്നു സങ്കയുടെ നേട്ടം.

സങ്കക്കാരയുടെ 122 ആം ടെസ്റ്റായിരുന്നു ഇത്. 208 ആമത്തെ ഇന്നിംഗ്‌സും. ശ്രീലങ്കയില്‍ നിന്നും 34 സെഞ്ചുറിയടിക്കുന്ന ആദ്യത്തെ ടെസ്റ്റ് ബാറ്റ്‌സ്മാനാണ് കുമാര്‍ സങ്കക്കാര. കൂട്ടുകാരന്‍ മഹേള ജയവര്‍ദ്ധനെ 33 സെഞ്ചുറിയുമായി തൊട്ടുപിന്നാലെയുണ്ട്. ഗാവസ്‌കര്‍ 125ഉം ബ്രയാന്‍ ലാറ 131 ഉം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഗാവസ്കറിനും ലാറയ്ക്കുമൊപ്പം സങ്കക്കാര

ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറാണ് സെഞ്ചുറി നേട്ടത്തില്‍ ഒന്നാമന്‍. 51 സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. ജാക്വിസ് കാലിസ് 45ഉം റിക്കി പോണ്ടിംഗ് 41 ഉം സെഞ്ചുറികളോടെ സച്ചിന്റെ പിന്നിലായുണ്ട്. ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് 36 സെഞ്ചുറികളോടെ പട്ടികയില്‍ നാലാമതാണ്.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തിട്ടുണ്ട്. 160 റണ്‍സോടെ സങ്കക്കാര പുറത്താകാതെ നില്‍ക്കുന്നു. 245 പന്തില്‍ മൂന്ന് സിക്‌സറും 19 ബൗണ്ടറിയും പറത്തിയാണ് സങ്കക്കാര 160 റണ്‍സെടുത്തത്. ടോസ് നേടിയ ലങ്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ആദ്യ ടെസ്റ്റ് ശ്രീലങ്ക ഇന്നിംഗ്‌സിന് ജയിച്ചിരുന്നു.

Story first published:  Wednesday, February 5, 2014, 10:25 [IST]
English summary
Sri Lanka batsman Kumar Sangakkara has joined former greats Sunil Gavaskar and Brian Lara with his 34 Test century.
പ്രതികരണം എഴുതൂ