Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനും ടൈഗര്‍ വുഡ്‌സും കണ്ടുമുട്ടി

Updated: Wednesday, February 5, 2014, 13:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഗോള്‍ഫിലെ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ടൈഗര്‍ വുഡ്‌സ്. ഈ രണ്ട് താരങ്ങള്‍ കണ്ടുമുട്ടുന്നതിനുള്ള അപൂര്‍വ്വ നിമിഷത്തിന് ദില്ലി സാക്ഷ്യം വഹിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനെ സകുടുംബം എത്തിയാണ് സച്ചിന്‍ സന്ദര്‍ശിച്ചത്.

ഇതാദ്യമായാണ് ടൈഗര്‍ വുഡ്‌സ് ഇന്ത്യയില്‍ വരുന്നത്. 14 തവണ മേജര്‍ വിജയിയായ ടൈഗര്‍ വുഡ്‌സ് ദില്ലി ഗോള്‍ഫ് ആന്‍ഡ് കണ്ട്രി ക്ലബിന്റെ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ദില്ലിയില്‍ എത്തിയത്. രാഷ്ട്രപതി ഭവനില്‍ ഭാരതരത്‌ന പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു സച്ചിനും കുടുംബവും.

  സച്ചിനും ടൈഗര്‍ വുഡ്‌സും കണ്ടുമുട്ടി

സച്ചിനെയും കുടുംബത്തെയും കണ്ട കാര്യം ടൈഗര്‍ വുഡ്‌സ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ക്രിക്കറ്റ് ലജന്റിനെയും കുടുംബത്തെയും കണ്ടു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്‌നേഹപൂര്‍വ്വം ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു എന്നായിരുന്നു വുഡിസിന്റെ ട്വീറ്റ്.

ചോവ്വാഴ്ചയാണ് സച്ചിന്‍ ഭാരതരത്‌ന പുരസ്‌കാരം സ്വീകരിച്ചത്. ശാസ്ത്രജ്ഞന്‍ സി എന്‍ റാവുവിനൊപ്പം രാഷ്ട്രപതി ഭവനില്‍ വെച്ചുനടന്ന ചടങ്ങില്‍ സച്ചിന്‍ ഭാരതരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലായിരുന്നു പരിപാടി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സച്ചിന്റെ ഭാര്യ അഞ്ജലി, മകള്‍ സാറ തുടങ്ങിയവര്‍ ചടങ്ങിനെത്തി.

Story first published:  Wednesday, February 5, 2014, 10:25 [IST]
English summary
Sachin Tendulkar meets Tiger Woods in Delhi.
പ്രതികരണം എഴുതൂ