Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യക്കാരനായതില്‍ അഭിമാനം: സച്ചിന്‍

Updated: Wednesday, February 5, 2014, 13:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: മനോഹരമായ ഈ രാജ്യത്ത് ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സാധ്യമായ മേഖലകളിലെല്ലാം ഇന്ത്യയ്ക്ക് വേണ്ടി ഇടപെടുമെന്നും സച്ചിന്‍ പറഞ്ഞു. ദില്ലിയില്‍ ഭാരതരത്‌ന പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ഭാരതരത്‌ന ലഭിച്ചത് ഭാഗ്യമാണ്. വിവരിക്കാന്‍ കഴിയാത്ത അനുഭവമാണിത്. ഈ രാജ്യത്തോടും ഇവിടെയുളള ജനങ്ങളോടും ഞാന്‍ നന്ദി പറയുന്നു. ഇത്രയും കാലം കളിക്കളത്തില്‍ എന്നെ പിന്തുണച്ചതിനും സ്‌നേഹിച്ചതിനും. അമ്മയ്ക്കും രാജ്യത്തെ മറ്റെല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു - വികാരാധീനനായി സച്ചിന്‍ പറഞ്ഞു.

ഇന്ത്യക്കാരനായതില്‍ അഭിമാനം: സച്ചിന്‍


ഭാരതരത്‌ന പുരസ്‌കാരം നേടിയ സി എന്‍ ആര്‍ റാവുവിനെ സച്ചിന്‍ അഭിനന്ദിച്ചു. രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കാനായി അദ്ദേഹം ചെയ്ത കാര്യങ്ങളെ സച്ചിന്‍ അനുസ്മരിച്ചു. സി എന്‍ റാവുവിനൊപ്പം രാഷ്ട്രപതി ഭവനില്‍ വെച്ചുനടന്ന ചടങ്ങിലാണ് സച്ചിന്‍ ഭാരതരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സച്ചിന്റെ ഭാര്യ അഞ്ജലി, മകള്‍ സാറ തുടങ്ങിയവര്‍ പങ്കെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദിവസമാണ് സച്ചിന് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചത്.

Story first published:  Wednesday, February 5, 2014, 10:24 [IST]
English summary
Iconic cricketer Sachin Tendulkar today said that he will
പ്രതികരണം എഴുതൂ