Englishहिन्दीಕನ್ನಡதமிழ்తెలుగు

ത്രിമൂര്‍ത്തികള്‍ ചേര്‍ന്നാല്‍ ഒരു കോലി

Updated: Wednesday, February 5, 2014, 13:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓക്ക്‌ലന്‍ഡ്: മാസ്റ്റന്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദ്ര സേവാഗ്, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നീ മൂന്നുപേരും ചേര്‍ന്ന കളിക്കാരനാണ് വിരാട് കോഹ്ലിയെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ. സച്ചിന്‍ വിരമിച്ച ശേഷമുള്ള ടീം ഇന്ത്യയെ മുന്നോട്ട് നയിക്കുക കോഹ്ലിയായിരിക്കും എന്നു ക്രോ പറയുന്നു.

സച്ചിന്റെയും സേവാഗിന്റെയും ദ്രാവിഡിന്റെയും കോമ്പിനേഷനാണ് കോഹ്ലി. ഈ മൂവരില്‍ നിന്നും പോസിറ്റീവായ പല കാര്യങ്ങളും കോഹ്ലി പഠിച്ചിട്ടുണ്ട്. സച്ചിന്റെ അസാമാന്യ കഴിവും ദ്രാവിഡിന്റെ ശ്രദ്ധയും ഒന്നിച്ചുകിട്ടിയിട്ടുള്ള കളിക്കാരനാണ് ഈ ചെറുപ്പക്കാരന്‍.

ഇ എസ് പി എന്‍ - ക്രിക് ഇന്‍ഫോയില്‍ എഴുതിയ കോളത്തിലാണ് ക്രോ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ പുകഴ്ത്തുന്നത്. 22 ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ എങ്കിലും ഇതിനോടകം കോഹ്ലി ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍ ആയിക്കഴിഞ്ഞു. ഇന്ത്യന്‍ പുതിയ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ മുന്‍ നിരയിലുള്ള കളിക്കാരനാണ് കോഹ്ലി.

2008 ഐ പി എല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കാന്‍ ചേര്‍ന്നപ്പോള്‍ മുതല്‍ ഞാന്‍ കോഹ്ലിയെ ശ്രദ്ധിക്കുന്നുണ്ട്. ഒരുപാട് ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ച് ആശയക്കുഴപ്പത്തിലായിരുന്നു അന്ന് കോഹ്ലി. ആരെപ്പോലെ കളിക്കണം എന്ന സംശയം, എന്നാല്‍ ഞാന്‍ ലളിതമായി കളിക്കാന്‍ കോഹ്ലിയോട് പറഞ്ഞു - മാര്‍ട്ടിന്‍ ക്രോ ഓര്‍മിക്കുന്നു.

Story first published:  Wednesday, February 5, 2014, 10:24 [IST]
English summary
Virat Kohli is a combination of Sachin, Sehwag and Dravid: Martin Crowe
പ്രതികരണം എഴുതൂ