Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇംഗ്ലണ്ടിന് ഷെയ്ന്‍ വോണ്‍ കോച്ച്?

Updated: Tuesday, February 4, 2014, 11:24 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: സ്ഥാനമൊഴിയുന്ന ആന്‍ഡി ഫഌവറിന് പകരക്കാരനായി ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ടിന്റെ കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യവുമായി വോണിനെ സമീപിച്ചതായാണ് സൂചനകള്‍. കഴിഞ്ഞ ദിവസം വോണിന്റേതായി പുറത്തുവന്ന ഒരു ട്വിറ്റര്‍ പോസ്റ്റും ഇക്കാര്യത്തിന് അടിവരയിടുന്നു.

ഇതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കും എന്നാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. ചില ഇംഗ്ലണ്ട് സുഹൃത്തുക്കള്‍ക്ക് താന്‍ ദേശീയടീമിന്റെ കോച്ചായി കാണണം എന്ന് ആഗ്രമഹുണ്ട്. ഇതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ് - വോണ്‍ എഴുതുന്നു. ആഷസ് പരമ്പരയില്‍ തോറ്റ് തുന്നം പാടി നില്‍ക്കുകയാണ് ഇംഗ്ലണ്ട് ടീം ഇപ്പോള്‍.

ഇംഗ്ലണ്ടിന് ഷെയ്ന്‍ വോണ്‍ കോച്ച്?

എന്നാല്‍ രാത്രിയോടെ ഓസ്‌ട്രേലിയയാണ് തന്റെ ആദ്യത്തെ മുന്‍ഗണന എന്ന് പറഞ്ഞ് വോണ്‍ വീണ്ടും ട്വീറ്റ് ചെയ്തു. ആഷസ് പരമ്പരയിലെ ദയനീയമായ തോല്‍വിയെ തുടര്‍ന്നാണ് സിംബാബ്വെക്കാരനായ ആന്‍ഡി ഫ്‌ലവര്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചത്. 2009 മുതല്‍ ഇംഗ്ലണ്ടിന്റെ കോച്ചായിരുന്നു ഫ്‌ലവര്‍.

ഫ്‌ലവറിന് പകരം ഏകദിന, ട്വന്റി - 20 ടീമുകളുടെ കോച്ചായ ആഷ്‌ലി ജൈല്‍സ് കോച്ചായി വന്നേക്കും എന്നും സൂചനകള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് വോണിന്റെ പേര് ഉയര്‍ന്നുവന്നത്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച സ്പിന്നറായ വോണ്‍ ആഷസില്‍ മാത്രമായി 195 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ 11 തവണ 5 വിക്കറ്റുകളും പെടും.

Story first published:  Tuesday, February 4, 2014, 10:04 [IST]
English summary
Australian spin legend Shane Warne could have been a dark horse to take over as the next coach of the England Test team.
പ്രതികരണം എഴുതൂ