Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യയ്ക്ക് വേണ്ടത് കിട്ടി: രോഹിത് ശര്‍മ

Updated: Tuesday, February 4, 2014, 11:21 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ടീം ഇന്ത്യയ്ക്ക് വേണ്ടത് കിട്ടിയെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലെ മികച്ച പ്രകടനമാണ് രോഹിത് ശര്‍മയെ സന്തുഷ്ടനാക്കിയിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ രോഹിതായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്.

ക്യാപ്റ്റന്‍ എം എസ് ധോണി, വൈസ് ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരില്ലാതെയാണ് ഇന്ത്യ ന്യൂസിലന്‍ഡ് ഇലവനെതിരായ പരീശലന മത്സരം കളിച്ചത്. രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും അര്‍ദ്ധ സെഞ്ചുറികളോടെ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. യുവതാരം അമ്പാട്ടി റായിഡു 49 റണ്‍സോടെ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടത് കിട്ടി: രോഹിത് ശര്‍മ

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാര 33 റണ്‍സെടുത്തു. അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രധാന ബൗളര്‍മാരായ സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ക്കെല്ലാം വിക്കറ്റുകള്‍ കിട്ടി. 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവബൗളര്‍ ഈശ്വര്‍ പാണ്ഡെയുടെ പ്രകടനമായിരുന്നു എടുത്തുപറയണ്ടത്.

ഇന്ത്യന്‍ ടീമിന് വേണ്ടത് തന്നെയാണ് ഇപ്പോള്‍ കിട്ടിയത്. ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സടിക്കുന്നു. ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നു. അവസാന ദിവസങ്ങളിലെ പ്രകടനങ്ങളില്‍ തികച്ചും സന്തുഷ്ടനാണ് - രോഹിത് പറഞ്ഞു. ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഫെബ്രുവരി ഏഴിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

Story first published:  Tuesday, February 4, 2014, 10:03 [IST]
English summary
India stand in captain Rohit Sharma says India got what they wanted in practice game against New Zealand.
പ്രതികരണം എഴുതൂ