Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏഴാം സ്വര്‍ഗമായി കര്‍ണാടകയ്ക്ക് രഞ്ജി കിരീടം

Updated: Wednesday, February 5, 2014, 10:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹൈദരാബാദ്: മഹാരാഷ്ട്രയെ ഏഴ് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് കരുത്തരായ കര്‍ണാടക രഞ്ജി ട്രോഫി വിജയം എന്ന ഏഴാം സ്വര്‍ഗത്തിലേക്ക് കുതിച്ചുകയറിയത്. ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ മനോഹരമായ ടീം വര്‍ക്കാണ് കര്‍ണാടകയ്ക്ക് 2013 - 14 ലെ രഞ്ജി കിരീടം ചാര്‍ത്തിക്കൊടുത്തത്. കര്‍ണാടകയുടെ ഏഴാമത്തെ രഞ്ജി ട്രോഫി കിരീടമാണിത്.

ഫൈനലില്‍ ജയിക്കാന്‍ 157 റണ്‍സ് വേണ്ടിയിരുന്ന കര്‍ണാടക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. റോബിന്‍ ഉത്തപ്പ, രാഹുല്‍, അമിത് വര്‍മ എന്നിവര്‍ മികച്ച് ബാറ്റിംഗ് പുറത്തെടുത്തി. നാലു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് കര്‍ണാടക രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്നത്. 2009-2010 സീസണില്‍ മുംബൈയ്‌ക്കെതിരെ കര്‍ണാടക ഫൈനലില്‍ തോറ്റിരുന്നു.

ഏഴാം സ്വര്‍ഗമായി കര്‍ണാടകയ്ക്ക് രഞ്ജി കിരീടം

നേരത്തെ ആറിന് 272 എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച മഹാരാഷ്്ട്രയുടെ രണ്ടാം ഇന്നിംഗ്‌സ് 366 റണ്‍സിന് അവസാനിച്ചു. 75 പന്തില്‍ 42 റണ്‍സ് നേടിയ ശ്രീകാന്ത് മുണ്ടെയാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി അവസാന ദിനം പൊരുതിയത്. നേരത്തെ കേദാര്‍ ജദവ് സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കര്‍ണാടകയുടെ ഓപ്പണര്‍ ലോകേഷ് രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്.

കര്‍ണാടകയ്ക്ക് വേണ്ടി രഞ്ജി ട്രോഫി നേടുന്ന ആറാമത്തെ ക്യാപ്റ്റനായി ഈ വിജയത്തോടെ വിനയ് കുമാര്‍. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയ മഹാന്മാരുടെ പട്ടികയിലാണ് ഇപ്പോള്‍ വിനയ് കുമാര്‍. ഫൈനലില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ വിനയ് കുമാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റും തികച്ചു.

Story first published:  Tuesday, February 4, 2014, 10:04 [IST]
English summary
Karnataka defeated Maharashtra by seven wickets to win the 2013-14 season's Ranji Trophy at the Rajiv Gandhi International Stadium.
പ്രതികരണം എഴുതൂ