Englishहिन्दीಕನ್ನಡதமிழ்తెలుగు

പാണ്ഡെ; പ്രതീക്ഷ നല്‍കുന്ന ഫാസ്റ്റ് ബൗളര്‍

Updated: Tuesday, February 4, 2014, 11:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ഫാസ്റ്റ് ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഏറ്റവും വലിയ പരാതി. ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സഹീര്‍ ഖാന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി തുടങ്ങിയ ബൗളര്‍മാര്‍ പക്ഷേ റണ്ണൊഴുക്ക് തടയാനും വിക്കറ്റ് വീഴ്ത്താനും അത്ര പോര.

ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ബൗളിംഗ് പ്രശ്‌നങ്ങള്‍ക്ക് ഉത്തരമാകും എന്ന പ്രതീക്ഷയാണ് 24 കാരനായ ഈശ്വര്‍ പാണ്ഡെ നല്‍കുന്നത്. ഏകദിന ടീമില്‍ ഉണ്ടായിരുന്നെങ്കിലും പാണ്ഡെയ്ക്ക് കളിക്കാന്‍ അവസരം കിട്ടിയില്ല. പരിശീലനമത്സരത്തില്‍ അവസരം കിട്ടി. മൂന്ന് വിക്കറ്റോടെ തിളങ്ങുകയും ചെയ്തു. ടെസ്ട് മത്സരങ്ങളിലെങ്കിലും ടീമിലുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരന്‍.

പാണ്ഡെ; പ്രതീക്ഷ നല്‍കുന്ന ഫാസ്റ്റ് ബൗളര്‍

മധ്യപ്രദേശില്‍ നിന്നുള്ള ഈ ഫാസ്റ്റ് ബൗളര്‍ 2012 - 13 ലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രഞ്ജി ട്രോഫി ബൗളറാണ്. 48 വിക്കറ്റുകളാണ് ഈശ്വര്‍ പോയവര്‍ഷം എറിഞ്ഞിട്ടത്. ഇത്തവണ പാണ്ഡെയുടെ വിക്കറ്റ് നേട്ടം 30 ആണ്. 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 131 വിക്കറ്റുകളാണ് ഈ യുവ ഫാസ്റ്റ് ബൗളറുടെ സമ്പാദ്യം.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അനൗദ്യോഗിക ടെസ്റ്റ് കളിച്ചിട്ടുണ്ട് പാണ്ഡെ. 46 ന് നാല്, 25 ന് മൂന്ന് എന്നിങ്ങനെയായിരുന്നു അന്ന് പാണ്ഡെയുടെ പ്രകടനം. ഇന്ത്യ ജയിക്കുകയും ചെയ്തു. ഇപ്പോഴും അവസരം കിട്ടാത്തതില്‍ പാണ്ഡെയ്ക്ക് പ്രയാസമില്ല. ക്രിക്കറ്റ് ടീം ഗെയിമാണ്. ടീമിന്റെ തീരുമാനമാണ് മുഖ്യം - പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ഈ 24 കാരന്‍ പറയുന്നു.

Story first published:  Tuesday, February 4, 2014, 10:04 [IST]
English summary
Young fast bowler Ishwar Pandey makes his opportunity count against New Zealand.
പ്രതികരണം എഴുതൂ