Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐസിസി റാങ്കിംഗ്: കോലി നാലാമത്

Updated: Tuesday, February 4, 2014, 11:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്: ഐ സി സിയുടെ ട്വന്റി - 2 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോലിക്ക് റാങ്കിംഗ് നഷ്ടം. ഒരു സ്ഥാനം താഴോട്ടിറങ്ങിയ കോലി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഏറ്റവും ഉയര്‍ന്ന റാങ്കിംഗുളള ഇന്ത്യന്‍ താരം കൂടിയാണ് വിരാട് കോലി.

വിരാട് കോലിക്ക് തൊട്ടുപിന്നിലായി മധ്യനിര ബാറ്റ്‌സ്മാന്‍മാരായ സുരേഷ് റെയ്‌നയും യുവരാജ് സിംഗുമാണ്. റെയ്‌ന അഞ്ചാം റാങ്കിലും യുവരാജ് ആറാം റാങ്കിലും ഉണ്ട്. പുതിയ റാങ്കിംഗില്‍ ഇരുവരും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും ഇടം പിടിക്കാനായിട്ടില്ല.

ഐസിസി റാങ്കിംഗ്: കോലി നാലാമത്

ഇംഗ്ലണ്ടിന്റെ യുവതാരം അലക്‌സ് ഹേല്‍സാണ് ഒന്നാം റാങ്കില്‍. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കുല്ലമാണ് ഐ സി സിയുടെ ട്വന്റി - 2 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് വിരാട് കോലിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി മുപ്പത്തിയൊന്നാം സ്ഥാനത്താണ്. ബൗളിംഗില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനും കഴിഞ്ഞില്ല. സുനില്‍ നരെയ്‌നാണ് ഒന്നാം സ്ഥാനത്തുള്ള ബൗളര്‍. ഇന്ത്യയുടെ അശ്വിന്‍ ഇരുപതാം റാങ്കിലാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ യുവരാജ് സിംഗ് മൂന്നാം സ്ഥാനത്തുണ്ട്.

Story first published:  Tuesday, February 4, 2014, 10:03 [IST]
English summary
ICC T20 Batsmen Rankings: Kohli top-placed Indian cricketer at fourth spot.
പ്രതികരണം എഴുതൂ