Englishहिन्दीಕನ್ನಡதமிழ்తెలుగు

രഞ്ജി ഫൈനല്‍: കര്‍ണാടകയ്ക്ക് സാധ്യത

Updated: Sunday, February 2, 2014, 13:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹൈദരാബാദ്: കേദാര്‍ ജാദവിന്റെ സീസണിലെ ആറാം സെഞ്ചുറിയുടെ മികവില്‍ രഞ്ജി ട്രോഫി ഫൈനലില്‍ മഹാരാഷ്ട്ര പൊരുതുന്നു. 210 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി ഇറങ്ങിയ മഹാരാഷ്ട്ര നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 272 റണ്‍സിന് ആറ് എന്ന നിലയിലാണ്. നാല് വിക്കറ്റുകള്‍ ശേഷിക്കെ 62 റണ്‍സിന്റെ ലീഡ്.


135 പന്തില്‍ നിന്നും പത്ത് ബൗണ്ടറികളോടെ 112 റണ്‍സെടുത്ത കേദാര്‍ ജാദവാണ് മഹാരാഷ്ട്രയുടെ ഹീറോ. സീസണില്‍ ജാദവിന്റെ ആറാം സെഞ്ചുറിയാണ് ഇത്. ഇതില്‍ ഒരു ഡബിള്‍ സെഞ്ചുറിയും പെടും. ഫൈനലിലെ ഈ പ്രകടനത്തോടെ ജാദവിന് ഈ രഞ്ജി സീസണില്‍ 1223 റണ്‍സായി. ഈ സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് ഇത്.

രഞ്ജി ഫൈനല്‍: കര്‍ണാടകയ്ക്ക് സാധ്യത


കളി അവസാനിക്കാന്‍ വെറും പത്ത് മിനുട്ട് മാത്രം ബാക്കിനില്‍ക്കെയാണ് ജാദവ് പുറത്തായത്. വിനയ് കുമാറിന്റെ പന്തില്‍ റോബിന്‍ ഉത്തപ്പ പിടിച്ചാണ് ജാദവ് പുറത്തായത്. രണ്ടാമിന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ വിനയ് കുമാറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതോടെ 300 വിക്കറ്റായി.


ജാദവും ബാവ്‌നെയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 118 റണ്‍സാണ് മഹാരാഷ്ട്രയ്ക്ക് തുണയായത്. അവസാന ദിനം മഹാരഷ്ട്രയുടെ അവശേഷിക്കുന്ന വിക്കറ്റുകള്‍ വേഗം വീഴ്ത്തി കളി തീര്‍ക്കാനായിരിക്കും കര്‍ണാടകയുടെ ശ്രമം. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ വര്‍ഷത്തെ രഞ്ജി കിരീടം കര്‍ണാടകയിലേക്കെത്തും.

Story first published:  Sunday, February 2, 2014, 9:12 [IST]
പ്രതികരണം എഴുതൂ