Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണിക്കെതിരെ ഗാവസ്‌കര്‍

Updated: Sunday, February 2, 2014, 13:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവ്‌സകര്‍ രംഗത്തെത്തി. ന്യൂസിലന്‍ഡില്‍ പരമ്പര തോറ്റ് തുന്നം പാടിയതിനെതത്തുടര്‍ന്നാണ് ധോണിയെ വിമര്‍ശിച്ച് സണ്ണി രംഗത്തുവന്നത്. ന്യൂസിലന്‍ഡില്‍ ഇന്ത്യ 4 -0 ത്തിന് പരമ്പര തോറ്റിരുന്നു.

സ്പിന്നര്‍ അമിത് മിശ്രയെ ഒരു മത്സരത്തില്‍ പോലും ഇറക്കാതിരുന്നതാണ് ഗാവസ്‌കറിനെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിക്ക് അദ്ദേഹത്തിന്റെതായ കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ മിശ്രയെ ഒരു കളിയില്‍ പോലും പരീക്ഷിച്ചില്ല എന്ന് അതിശയിപ്പിക്കുന്നതാണ്. പിന്നെ എന്തിനാണ് മിശ്രയെ ടീമില്‍ കൊണ്ടുപോയത്.


ധോണിക്കെതിരെ ഗാവസ്‌കര്‍

വല്ലപ്പോഴും ഓരോ മികച്ച പ്രകടനം പുറത്തെടുത്ത് ടീമില്‍ തുടരാമെന്ന് കളിക്കാര്‍ കരുതരുത്. അടുത്ത ലോകകപ്പ് വരെ എന്തായാലും തങ്ങള്‍ ടീമില്‍ ഉണ്ടാകും എന്ന് കരുതാന്‍ പാടില്ല. മികച്ച കളിക്കാര്‍ പുറത്ത് ഉണ്ട്. യുവരാജ്, ഗംഭീര്‍, ഹര്‍ഭജന്‍ തുടങ്ങിയവരുടെ പേരെടുത്ത് പറയാതെ ഗാവസ്‌കര്‍ സൂചിപ്പിച്ചു.

ബ്രാഡ് ഹോഡ്ജിനെ ട്വന്റി 20 മത്സരത്തിനായി ഓസ്‌ട്രേലിയ തിരിച്ചുവിളിച്ചത് മുപ്പത്തൊമ്പതാം വയസ്സിലാണ്. കളിയിലാണ് കാര്യം, പ്രായത്തിലല്ല. മികച്ച ടീം കോമ്പിനേഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം വേണമെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

Story first published:  Sunday, February 2, 2014, 9:12 [IST]
English summary
Former India captain Sunil Gavaskar has said the current Indian team members should not take their places for granted for next year's World Cup
പ്രതികരണം എഴുതൂ