Englishहिन्दीಕನ್ನಡதமிழ்తెలుగు

ബൗളര്‍മാരോട് കെറുവിച്ച് ധോണി

Updated: Sunday, February 2, 2014, 13:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ തലച്ചോര്‍ ഉപയോഗിച്ച് പന്തെറിയണമെന്ന് ക്യാപ്റ്റന്‍ എം എസ് ധോണി. ന്യൂസിലന്‍ഡിനോട് 4- 0ന് ഏകപക്ഷീയമായി പരമ്പര തോറ്റമ്പിയ ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൗളര്‍മാരെക്കുറിച്ച് ഈ കമന്റ് പറഞ്ഞത്. ദയനീയമായ ബൗളിംഗായിരുന്നു ഇന്ത്യ ന്യൂസിലന്‍ഡില്‍ കാഴ്ചവെച്ചത്.

ന്യൂസിലന്‍ഡില്‍ മാത്രമല്ല, അതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലും നേരത്തെ വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴും ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമായിരുന്നു. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ മിടുക്കില്‍ ഇന്ത്യ പിടിച്ചുനിന്നെങ്കിലും വിദേശത്തെത്തിയപ്പോള്‍ കഥ മാറി.

ബൗളര്‍മാരോട് കെറുവിച്ച് ധോണി

ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ പരാജയപ്പെട്ടതാണ് ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഇന്ത്യയ്ക്ക് വിനയായത്. അവസാന മത്സരം തോറ്റെങ്കിലും ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെട്ടതായി ധോണി അഭിപ്രായപ്പെട്ടു. തുടക്കത്തിലും അവസാന ഓവറുകളിലും ഇന്ത്യ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞിരുന്നു.

എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിക്കളഞ്ഞു എന്നാണ് ധോണി പറയുന്നത്. ബാറ്റിംഗ് ടീമായി കരുതപ്പെടുന്ന ഇന്ത്യ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യണം. ഇത് പരിചയക്കുറവിന്റെ പ്രശ്‌നം അല്ല. എല്ലാ ബാറ്റ്‌സ്മാന്‍മാരും തിളങ്ങിയാലേ കളി ജയിക്കൂ. ഒന്നോ രണ്ടോ ബാറ്റ്‌സ്മാന്‍മാര്‍ മാത്രം വിചാരിച്ചാല്‍ കളി ജയിക്കാന്‍ പറ്റില്ല.

Story first published:  Sunday, February 2, 2014, 9:13 [IST]
English summary
Indian captain MS Dhoni blasts bowlers, asks them to use brains more
പ്രതികരണം എഴുതൂ