Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇംഗ്ലണ്ട് കോച്ച് ആന്‍ഡി ഫ്ലവര്‍ രാജിവെച്ചു

Updated: Sunday, February 2, 2014, 13:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍


ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കോച്ച് ആന്‍ഡി ഫ്ലവര്‍ സ്ഥാനം രാജിവെച്ചു. ആഷസ് പരമ്പരയിലെ ദയനീയമായ തോല്‍വിയെ തുടര്‍ന്നാണ് ഫ്ലവര്‍ സ്ഥാനം വിട്ടത്. 2009 ലാണ് ആന്‍ഡി ഫ്ലവര്‍ ഇംഗ്ലണ്ടിന്റെ കോച്ചായി സ്ഥാനമേറ്റത്. 2012 ല്‍ ഏകദിന, ട്വന്റി 20 ടീമുകളുടെ കോച്ചായി മുന്‍ ദേശീയതാരം ആഷ്‌ലി ഗൈല്‍സിനെ ഇംഗ്ലണ്ട് നിയമിച്ചിരുന്നു.

ആഷസ് പരമ്പരയില്‍ ഇത്തവണ 5-0 നാണ് ഇംഗ്ലണ്ട് തോറ്റത്. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയിലും ഇംഗ്ലണ്ട് തോറ്റു. ട്വന്റി 20 പരമ്പര കൂടി തോറ്റതോടെയാണ് കോച്ചിന്റെ സ്ഥാനത്ത് നിന്നും ആന്‍ഡി ഫ്ലവര്‍ സ്ഥാനമൊഴിയുന്നത്. സിംബാബ്വെക്കാരനായ ആന്‍ഡി ഫ്ലവര്‍ മൂന്ന് ആഷസ് വിജയങ്ങളില്‍ ഇംഗ്ലണ്ടിന്റെ കോച്ചായിരുന്നു.


 ഇംഗ്ലണ്ട് കോച്ച് ആന്‍ഡി ഫ്ലവര്‍ രാജിവെച്ചു

കോച്ചിന്റെ സ്ഥാനത്ത് നിന്നും പിന്മാറുകയാണ് എന്ന് ഫ്ലവര്‍ അറിയിച്ചതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. ആഷസ് പരമ്പര തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇംഗ്ലണ്ട് ടീം പുതിയ ലക്ഷ്യങ്ങളുമായി അഴിച്ചുപണിയേണ്ട സമയമാണ് ഇതെന്നും താന്‍ മാറിനില്‍ക്കുകയാണ് എന്നുമാണ് ഫ്ലവര്‍ ബോര്‍ഡിനെ അറിയിച്ചത്.

സിംബാബ്വെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ ആന്‍ഡി ഫ്ലവര്‍ ‍. ആന്‍ഡിയുടെ സഹോദരന്‍ ഗ്രാന്‍ഡ് ഫ്ലവര്‍ ‍, സ്ട്രീക്ക്, കാംപെല്‍, ഗുഡ്വിന്‍ തുടങ്ങിയവരുടെ കാലമായിരുന്നു സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടം.

Story first published:  Sunday, February 2, 2014, 9:12 [IST]
English summary
Andy Flower has stepped down as England coach following a humiliating 5-0 Ashes loss to Australia.
പ്രതികരണം എഴുതൂ