Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ വീണ്ടും തോറ്റു, പരമ്പര കീവിസിന്

Updated: Saturday, February 1, 2014, 11:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. 87 റണ്‍സിനാണ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യ തോറ്റത്. ഇതോടെ പരമ്പര ന്യൂസിലന്‍ഡ് 4- 0 ന് തൂത്തുവാരി. ജയിക്കാന്‍ 304 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ വെറും 16 റണ്‍സിന് പുറത്തായി.

വൈസ് ക്യാപ്റ്റന്‍ വിരാട് കോലി, ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. കോലി 82ഉം ധോണി 47ഉം റണ്‍സെടുത്തു. പരമ്പരയില്‍ ഇതുവരെ ഫോമിലെത്താത്ത ശിഖര്‍ ധവാന്‍, രഹാനെ, രോഹിത് ശര്‍മ എന്നിവര്‍ അവസാനമത്സരത്തിലും ദയനീയമായി പരാജയപ്പെട്ടു. ശര്‍മ നാലും, ധവാന്‍ ഒമ്പതും രഹാനെ രണ്ടും റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യ വീണ്ടും തോറ്റു, പരമ്പര കീവിസിന്

നേരത്തെ ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് റോസ് ടെയ്‌ലറുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് മാന്യമായ സ്‌കോറിലെത്തിയത്. 106 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 102 റണ്‍സാണ് ടെയ്‌ലര്‍ അടിച്ചെടുത്തത്. പരമ്പരയില്‍ ടെയ്‌ലറുടെ രണ്ടാമത്തെ സെഞ്ചുറിയാണിത്. വില്യംസണ്‍ 88 റണ്‍സെടുത്തു.

ബാറ്റിംഗിലെയും ബൗളിംഗിലെയും ഫോമില്ലായ്മയാണ് ടീം ഇന്ത്യയെ ന്യൂസിലന്‍ഡില്‍ ദയനീയമായി തോല്‍പിച്ചത്. ഇന്ത്യയില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്ന ധോണിക്കും കൂട്ടര്‍ക്കും വിദേശത്ത് പോയാല്‍ സായിപ്പിനെ കണ്ടാല്‍ കാവാത്ത് മറന്നു എന്ന് പറഞ്ഞ സ്ഥിതിയാണ്. നേരത്തെ ദക്ഷിണാഫ്രിക്കയിലും ടീം ഇന്ത്യ ഏകദിന പരമ്പര തോറ്റിരുന്നു.

Story first published:  Saturday, February 1, 2014, 9:29 [IST]
English summary
New Zealand crushed India by 82 runs in the fifth and final one-day international in Wellington
പ്രതികരണം എഴുതൂ