Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏകദിനത്തില്‍ ധോണി എട്ടായിരം തികച്ചു

Updated: Saturday, February 1, 2014, 10:59 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി ഏകദിന ക്രിക്കറ്റില്‍ എട്ടായിരം റണ്‍സ് തികച്ചു. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനമത്സരത്തിനിടെയാണ് ധോണി ഏകദിനത്തില്‍ എട്ടായിരം തികച്ചത്. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് എം എസ് ധോണി.

ഏകദിനത്തില്‍ 214 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ധോണി എട്ടായിരത്തിലെത്തിയത്. സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ തുടങ്ങിയവര്‍ ധോണിയേക്കാള്‍ വേഗത്തില്‍ എട്ടായിരം തികച്ചവരാണ്. അഞ്ചാം ഏകദിനത്തില്‍ ധോണി 47 റണ്‍സെടുത്തു. കളിയില്‍ ഇന്ത്യ 87 റണ്‍സിന് തോറ്റിരുന്നു.

ഏകദിനത്തില്‍ ധോണി എട്ടായിരം തികച്ചു

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, യുവരാജ് സിംഗ്, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ് എന്നിവരാണ് ധോണിക്ക് മുന്നേ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍. അഞ്ചാം ഏകദിനത്തിനിറങ്ങുമ്പോള്‍ ധോണിക്ക് കേവലം ഒരു റണ്‍സ് കൂടി മതിയായിരുന്നു എട്ടായിരത്തിലേക്ക്.

ധോണിയുടെ ഏകദിനത്തിലെ 243 ആമത്തെ മത്സരമായിരുന്നു വെല്ലിംഗ്ടണിലേത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത് ധോണിയാണ്. 2004 ല്‍ ബാംഗ്ലാദേശിനെതിരെയായിരുന്നു ഏകദിനത്തില്‍ ധോണിയുടെ അരങ്ങേറ്റം.

Story first published:  Saturday, February 1, 2014, 9:29 [IST]
English summary
India captain MS Dhoni completed 8,000 runs in One Day Internationals
പ്രതികരണം എഴുതൂ