Englishहिन्दीಕನ್ನಡதமிழ்తెలుగు

ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിന് തോല്‍വി

Updated: Saturday, February 1, 2014, 11:07 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ധാക്ക: വരു രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എീ രാജ്യങ്ങളില്‍ തങ്ങള്‍ പര്യടനം നടത്തുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഫെബ്രുവരി എട്ടിന് മുമ്പായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബാംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് നസ്മുള്‍ ഹസന്‍ അറിയിച്ചു.

കഴിഞ്ഞ പതിനാല് വര്‍ഷമായി തങ്ങള്‍ ഇന്ത്യയിലേക്ക് പര്യടനം നടത്തിയിട്ടില്ല. ടെസ്റ്റ് കളിക്കാനായി ഉടന്‍ തന്നെ തങ്ങള്‍ ഇന്ത്യയിലേക്ക് വരുുന്നുണ്ട്. ഇന്ത്യന്‍ ടീം ഞങ്ങളുടെ നാട്ടിലേക്കും വരുമൊണ് പ്രതീക്ഷ. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് ബാംഗ്ലാദേശും ഈ ടീമുകള്‍ തിരിച്ച് ബംഗ്ലാദേശിലേക്കും പര്യടനം നടത്തും - ഹസന്‍ പറഞ്ഞു.

ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിന് തോല്‍വി

ടെസ്റ്റ് പദവി തന്നെ ഭീഷണിയിലായ സ്ഥിതിയിലാണ് ഇപ്പോള്‍ ബംഗ്ലദേശ്. ശ്രീലങ്കയോട് സ്വന്തം നാട്ടില്‍ ഇന്നിംഗ്‌സിനും 248 റണ്‍സിനുമാണ് ബംഗ്ലാദേശ് തോറ്റത്. ആറ് വിക്കറ്റിന് 730 റണ്‍സെടുത്ത ശ്രീലങ്കയ്‌ക്കെതിരെ ഒന്നാമിന്നിംഗ്‌സില്‍ 232 ഉം രണ്ടാമിന്നിംഗ്‌സില്‍ 250ഉം റണ്‍സെടുക്കാനേ ബംഗ്ലാദേശിന് കഴിഞ്ഞുള്ളൂ.

പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്. ചിറ്റഗോംഗിലാണ് രണ്ടാം ടെസ്റ്റ്. ഫെബ്രുവരി നാലിനാണ് ഈ മത്സരം തുടങ്ങുക. 2000ത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതീക്ഷാ നിര്‍ഭരമായ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ബംഗ്ലാദേശിന് പക്ഷേ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പതിനാല് വര്‍ഷം ടെസ്റ്റ് കളിച്ചിട്ടും എടുത്തുപറയത്തക്ക ഒരു പരമ്പര വിജയം സ്വന്തം പേരിലില്ല എന്നതും ബംഗ്ലാ ക്രിക്കറ്റിന് നാണക്കേടാണ്.

Story first published:  Saturday, February 1, 2014, 9:37 [IST]
English summary
Bangladesh to play Tests in India. The dates are yet to be announced by both cricket boards.
പ്രതികരണം എഴുതൂ