Englishहिन्दीಕನ್ನಡதமிழ்తెలుగు

കിവീസിനു ടൈ കെട്ടി ഇന്ത്യന്‍ താരങ്ങള്‍

Updated: Monday, January 27, 2014, 15:24 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓക്‌ലന്‍ഡ്‌: ഓക്‌ലന്‍ഡില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ്‌ മൂന്നാം ഏകദിനം സമനിലയില്‍ കലാശിച്ചു. ന്യൂസിലന്‍ഡിനു ടൈ കെട്ടി പരമ്പര നഷ്ടത്തില്‍ നിന്നും താല്‍കാലികമായി ഇന്ത്യ രക്ഷപ്പെട്ടു. അങ്ങനെ ഏകദിന ക്രിക്കറ്റില്‍ ഒരു ടൈ കൂടി പിറന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ , ഓപ്പണിങ്‌ ബാറ്റ്‌സ്‌മാന്‍ മാര്‍ട്ടിന്‍ ഗപ്‌ടിലിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ 314 റണ്‍സ്‌ എടുത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ അത്രതന്നെ റണ്‍സ്‌ എടുത്തു. രവീന്ദ്ര ജഡേജയുടെ 66 നോട്ടൗട്ട്‌ ഇന്ത്യയെ സമനിലയില്‍ എത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ചു. അവസാന കളി ക്രിക്കറ്റ്‌‌ ആരാധകരെ ഹരം കൊള്ളിച്ചു. ക്യാപ്‌റ്റന്‍ ധോണി (50), അശ്വിന്‍ (65), സുരേഷ്‌ റെയ്‌ന (31) എന്നിവര്‍ കളിയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു കിവീസിനെ ഞെട്ടിച്ചു.

കിവീസിനു ടൈ കെട്ടി ഇന്ത്യന്‍ താരങ്ങള്‍

എന്നാല്‍ കഴിഞ്ഞ രണ്ടു മാച്ചിലും മികച്ച സ്‌കോര്‍ നേടിയ വിരാട്‌ കോലി ആറ്‌ റണ്‍സ്‌ മാത്രമെടുത്ത്‌ പുറത്തായി. കോലി നല്ല പ്രകടനം കാഴ്‌ച വച്ചിരുന്നെങ്കില്‍ ഇന്ത്യയ്‌ക്ക്‌ അനായാസം കളിയില്‍ വിജയം നേടാമായിരുന്നു. ഗപ്‌ട്ടിലിന്റെ (111)സെഞ്ച്വറിയുടേയും വില്യംസണിന്റെ (65) അര്‍ദ്ധ സെഞ്ച്വറിയുടേയും ബലത്തിലാണ്‌ കിവീസ്‌ വിജയം നേടാന്‍ കഴിയുമെന്ന്‌ കരുതിയത്‌. ഈ മത്സരം ടൈ ആയാതുകൊണ്ട്‌ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച്‌ പരമ്പര സമനിലയില്‍ എത്തിക്കാന്‍ ഇന്ത്യയ്‌ക്ക്‌ അവസരം ഉണ്ട്‌.

Story first published:  Monday, January 27, 2014, 11:21 [IST]
English summary
Ravindra Jadeja kept India's one-day series against New Zealand alive as the tourists took 17 off the final over to tie an epic third match in the series at Eden Park Saturday
പ്രതികരണം എഴുതൂ