Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണി 300 പേരെ പുറത്താക്കിയ വിക്കറ്റ്‌കീപ്പര്‍

Updated: Monday, January 20, 2014, 13:36 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നേപ്പിയര്‍: ന്യൂസീലാന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റില്‍ ന്യീസിലാന്‍ഡ്‌‌ താരം റോസ്‌ ട്രയലറെ പുറത്താക്കി ധോണി ഏകദിനത്തില്‍ 300 ബാറ്റ്‌സ്‌മാന്‍മാരെ പുറത്താക്കിയ ആദ്യ വിക്കറ്റ്‌ കീപ്പര്‍ എന്ന ബഹുമതി സ്വന്തമാക്കി. 221 ക്യാച്ചുകളും 79 സ്റ്റമ്പിംഗുകളുമാണ്‌ ധോണിയുടെ പേരിലുള്ളത്‌.

28 വര്‍ഷത്തിനു ശേഷം 2011-ലാണ്‌ ഇന്ത്യ ലോകകപ്പ്‌ കിരീടം സ്വന്തമാക്കിയത്‌. അന്നു ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത്‌ ടീമിന്റെ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിയായിരുന്നു. 91 റണ്‍സായിരുന്നു ലോകകപ്പ്‌ ഫൈനലില്‍ ധോണിയുടെ നേട്ടം.

ധോണി 300 പേരെ പുറത്താക്കിയ വിക്കറ്റ്‌കീപ്പര്‍

ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്‌റ്റന്‍ എന്ന പദവി ധോണി സ്വന്തമാക്കി. 2013 ലെ ഹൈദരാബാദ്‌ ടെസ്‌റ്റില്‍ ഓസിസിനെ തോല്‍പ്പിച്ചതോടെ ഏറ്റവും കൂടുതല്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ വിജയങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ എന്ന ബഹമതിയും നേടി.

300 ബാറ്റ്‌സ്‌മാന്‍മാരെ പുറത്താക്കിയ കീപ്പര്‍മാരുടെ പട്ടികയില്‍ അന്താരാഷ്‌ട്ര തലത്തില്‍ നാലാമതാണ്‌ ധോണിയുടെ സ്ഥാനം. ന്യുസിലാന്‍ഡിനെതിരായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്ത ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എന്ന റെക്കോഡും ധോണി കൈക്കലാക്കി.മുന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്റെ റെക്കോഡാണ്‌ ധോണി തകര്‍ത്തത്‌.

Story first published:  Monday, January 20, 2014, 10:34 [IST]
English summary
Indian captain Mahendra Singh Dhoni on Sunday became the first Indian wicketkeeper and the fourth overall to effect 300 dismissals in One Day Internationals when he caught a Ross Taylor nick in the opening ODI against New Zealand in Napier on Sunday.
പ്രതികരണം എഴുതൂ