Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനു ഭാരതരത്‌ന ഫെബ്രുവരിയില്‍ നല്‍കും

Updated: Monday, January 20, 2014, 10:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: റെക്കോര്‍ഡുകള്‍ക്കു മുകളില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിനു തിലകച്ചാര്‍ത്തുപോലെ ഒരു പുരസ്‌കാരം കൂടി. ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനു വരുന്ന ഫെബ്രുവരി നാലിന്‌ രാഷ്‌ട്രപതി ഭവനില്‍ വച്ചു നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഭാരതരത്‌ന പുരസ്‌കാരം നല്‍കും.

ഇന്ത്യയുടെ പരമോന്നത സിവിലിയര്‍ പുരസ്‌കാരമായ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതികള്‍ റെക്കോഡുകളുടെ തോഴനായ കളിക്കാരന്റെ പേരിലാണ്‌. രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ സച്ചിന്‍ ടെുല്‍ക്കറിനെ ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്‌.

സച്ചിനു ഭാരതരത്‌ന ഫെബ്രുവരിയില്‍ നല്‍കും

സച്ചിന്റെ ക്രിക്കറ്റ്‌ കരിയറിലെ അവസാന മത്സരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ സമാപിച്ചതിനു തൊട്ടു പിന്നാലെയാണ്‌ സച്ചിനെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു കൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേരിട്ടുള്ള നാമനിര്‍ദേശം അംഗീകരിച്ച്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌.

നീണ്ട 24 വര്‍ഷം ഇന്ത്യക്കുവേണ്ടി കളികളത്തില്‍ പോരാടിയ താരം. സച്ചിന്‍ ഒരു ക്രിക്കറ്റ്‌ കളിക്കാരന്‍ മാത്രമല്ല മറിച്ച്‌ കോടികണക്കിനു ഇന്ത്യന്‍ ജനങ്ങളുടെ വികാരം കൂടിയാണ്‌. ക്രിക്കറ്റിന്റെ ദൈവം എന്ന നാമം തന്നെ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോഡ്‌. കാലങ്ങള്‍ കഴിഞ്ഞാലും അത്‌ സച്ചിനു മാത്രം സ്വന്തം.

Story first published:  Sunday, January 19, 2014, 13:49 [IST]
English summary
Sachin Tendulkar will be awarded with India's highest civilian honour, Bharat Ratna on February 4 at the Rashtrapati Bhavan. Tendulkar will be conferred with the award by the President of India, Dr. Pranab Mukherjee
പ്രതികരണം എഴുതൂ