Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യ-ന്യൂസീലന്‍ഡ്‌ ആദ്യ ഏകദിനം

Updated: Monday, January 20, 2014, 10:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നേപ്പിയര്‍: ലോകകപ്പ്‌ വേദിയില്‍ പ്രതീക്ഷയോടെ കാലെടുത്തു വച്ചിരിക്കുകയാണ്‌ ഇന്ത്യ. ഒരുവര്‍ഷത്തിനു ശേഷം ലോകകപ്പിനു വേദിയാകുന്ന ന്യൂസിലാന്റിന്റെ മണ്ണില്‍ ഇനി ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ കാലം.

ന്യൂസിലാന്റിനെതിരെ അഞ്ച്‌ ഏകദിനങ്ങളാണ്‌ ഇന്ത്യ കളിക്കുക. ഏകദിന ക്രിക്കറ്റിലെ ഒന്നാംനമ്പര്‍ ടീമാണ്‌ ഇന്ത്യയെങ്കിലും ഏകദിനത്തിലെ എട്ടാം നമ്പര്‍ ടീമായ ന്യൂസിലാന്റിനെ അങ്ങനെ നിസ്സാരകാരായി മാറ്റി നിര്‍ത്താനും ഇന്ത്യയ്‌ക്ക്‌ കഴിയില്ല. അതിവേഗ സെഞ്ച്വറിയില്‍ റെക്കോഡ്‌ കുറിച്ച കൊറി ആന്‍ഡേഴ്‌സണ്‍ ന്യൂസീലന്‍ഡ്‌ ടീമിനു കരുത്തും പ്രതീക്ഷയുമാണ്‌.

ഇന്ത്യ-ന്യൂസീലന്‍ഡ്‌ ആദ്യ ഏകദിനം

പേസിനെ തുണയ്‌ക്കുന്ന പിച്ചുകളില്‍ ഇന്ത്യയുടെ ദൗര്‍ബല്ല്യം അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ വ്യക്തമായതാണ്‌. എന്നാല്‍ അടുത്ത വര്‍ഷം ലോകകപ്പ്‌ വരുമ്പോഴേക്കും ഇത്തരം പിച്ചുകളിലെ മത്സരപരിചയം നിര്‍ണ്ണായകമാകും എന്ന പ്രതീക്ഷയിലാണ്‌ ടീം. ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ചേര്‍ന്നാണ്‌ അടുത്ത വര്‍ഷം ലോകകപ്പിന്‌ ആതിഥ്യം വഹിക്കുന്നത്‌.

ഇന്ത്യന്‍ ടീം: ധോനി (ക്യാപ്‌റ്റന്‍),ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, വിരാട്‌ കോലി, അജിന്‍ക്യ രഹാനെ, സുരേഷ്‌ റെയ്‌ന, അംബാട്ടി റായുഡു, ബിന്നി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത്‌ ശര്‍മ, ഷാമി, ഭുവനേശ്വര്‍, ഈശ്വര്‍ പാണ്ഡെ, വരുണ്‍ ആരോണ്‍ അമിത്‌ മിത്ര.

ന്യൂസീലന്‍ഡ്‌: ബ്രെണ്ടര്‍ മെക്കല്ലം, കോറി ആന്‍ഡേഴ്‌സണ്‍, മാര്‍ട്ടിന്‍ ഗപ്‌ടില്‍, മിച്ചല്‍ മക്‌ ക്ലെനാഗന്‍, നഥാന്‍ മെക്കല്ലം, കൈല്‍ മില്‍സ്‌, ആദം മില്‍നെ, ജയിംസ്‌ നീഷാം, ലൂക്ക്‌ റോഞ്ചി, ജെസ്സി റൈഡര്‍, ടീം സൗത്തി, റോസ്‌ ടെയലര്‍, കെയ്‌ന്‍ വില്യംസണ്‍.

Story first published:  Sunday, January 19, 2014, 11:52 [IST]
English summary
India are leading the table with 120 ratings points and enter the series leading eighth-ranked New Zealand by 36 ratings points. If India fails to win the series, they will lose the number one rank and as many as six ratings points
പ്രതികരണം എഴുതൂ