Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡെവിള്‍സ്‌ വീരേന്ദ്ര സേവാഗിനെ പുറത്താക്കി

Updated: Wednesday, January 15, 2014, 12:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുബൈ: ദില്ലി ഡെയര്‍ഡെവിള്‍സില്‍ ഇനി ഏഴാം സീസണില്‍ ഏതൊക്കെ കളിക്കാരണ്ടാകും എന്ന സംശത്തിലാണ്‌ ക്രിക്കറ്റ്‌ താരങ്ങള്‍. കഴിഞ്ഞ ആറു സീസണില്‍ ഡെയര്‍ഡെവിള്‍സില്‍ ഉണ്ടായിരുന്ന വീരേന്ദ്ര സേവാഗിനെ എഴാം സീസണില്‍ നിന്നും പുറത്താക്കി. താരങ്ങളുടെ മാറ്റുകുറയുമ്പോള്‍ കളിക്കളത്തില്‍ നിന്നും പുറത്താക്കുന്ന രീതി ദില്ലി ഡെയര്‍ഡെവിള്‍സും പുറത്തെടുത്തു.

ജനുവരി പതിനൊന്നിനായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്നവരെ നിലനിര്‍ത്തുന്നതിന്റെ ലിസ്റ്റ്‌ നല്‍കേണ്ടിയിരുന്ന അവസാന തീയ്യതി. എന്നാല്‍ ഇപ്പോഴുള്ള ഒരു താരത്തേയും ടീമില്‍ നിലനിര്‍ത്തേണ്ട എന്നാണ്‌ ദില്ലിയുടെ തീരുമാനം. ദില്ലി ഡെയര്‍ഡെവിള്‍സ്‌ മാത്രമാണ്‌ ഇത്തരത്തിലൊരു തീരുമാനമെടുത്തത്‌.

ഡെവിള്‍സ്‌ വീരേന്ദ്ര സേവാഗിനെ പുറത്താക്കി

ഫെബ്രുവരി 12 നു നടക്കാനിരിക്കുന്ന താര ലേലത്തില്‍ നിന്നും മികച്ച കളിക്കാരെ ടീമിലേക്ക്‌ എത്തിക്കാനാണ്‌ ഡെയര്‍ഡെവിള്‍സിന്റെ തീരുമാനം. എന്നാല്‍ വരുന്ന താര ലേലത്തില്‍ വീരുവിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ താരത്തെ ഏറ്റെടുക്കാന്‍ ഒരു ക്ലമ്പുകളും തയ്യാറാകില്ല എന്ന്‌ ഡെയര്‍ഡെവിള്‍സിനറിയാം. കാരണം വീരേന്ദ്ര സേവാഗ്‌ കഴിഞ്ഞ ഒരോകളിയിലും മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കാന്‍ കഴിയാതെ പരാചിതനായിരുന്നു.

താരങ്ങളെ കളിയില്‍ നിന്നും പുറത്താക്കുന്ന രീതി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടര്‍ കഥയാവുകയാണ്‌. ഏകദിന ടെസ്റ്റ്‌ പരമ്പരയില്‍ നിന്നും യുവരാജിനെ പുറത്താക്കി ഇപ്പോള്‍ ഏഴാം സീസണില്‍ നിന്നും സേവാഗ്‌ പുറത്ത്‌.

Story first published:  Tuesday, January 14, 2014, 9:13 [IST]
English summary
Delhi Daredevils, on Friday, sent the Indian Premier League followers and the cricket fraternity in general into a tizzy by announcing their decision to not retain star cricketer and one of their icon players Virender Sehwag for the league's seventh edition coming up this year
പ്രതികരണം എഴുതൂ