Englishहिन्दीಕನ್ನಡதமிழ்తెలుగు

ബൈക്ക്‌ ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യയുമായി ധോണി

Updated: Wednesday, January 15, 2014, 12:27 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി ഒരു ബൈക്ക്‌ പ്രേമിയാണെന്നകാര്യം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക്‌ നന്നായി അറിയാം. അതുകൊണ്ടുതന്നെ ധോണി ആരാധകര്‍ക്കു വേണ്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബൈക്ക്‌ മേളയായ ബൈക്ക്‌ ഫെസ്റ്റിവല്‍ ഒഫ്‌ ഇന്ത്യ ലോഞ്ച്‌ ചെയ്‌തു.

ബൈക്ക്‌ പ്രേമികള്‍ക്കും, സാഹസിക ബൈക്ക്‌ റൈഡേഴ്‌സിനും ഒത്തു ചേരാനുള്ള വേദിയാണിത്‌. എന്നാല്‍ ഇങ്ങനെയൊരു ഫെസ്റ്റിവലിലൂടെ താരം ലക്ഷ്യമിട്ടിരിക്കുന്നത്‌ സുരക്ഷിത ബൈക്ക്‌ യാത്ര എന്നതാണ്‌. രജ്യത്തെമ്പാടുമുള്ള 120 ബൈക്ക്‌ ക്ലമ്പുകള്‍ ധോണിയുടെ പദ്ധതിയില്‍ ചേരും. വിവിധ സംസ്ഥാനങ്ങളില്‍ ബൈക്ക്‌ റൈഡുകളും മേളകളും സംഘടിപ്പിക്കും. ഗ്രാന്റ്‌ ഫിനാലെ ഇന്ത്യന്‍ ഫോര്‍മുല വണ്‍ കറോട്ട വേദിയായ ഗ്രേറ്റര്‍ നോയ്‌ഡയിലെ ബുദ്ധ്‌ സര്‍ക്യൂട്ടില്‍ ഒക്ടോബറില്‍ നടക്കും.

ബൈക്ക്‌ ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യയുമായി ധോണി


ബൈക്ക്‌ റൈഡില്‍ താല്‍പര്യമുള്ള ആര്‍ക്കും ഫെസ്റ്റിവലില്‍ പങ്കാളികളാകാം. ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന റൈഡ്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടുമെന്നാണ്‌ സഘാടകര്‍ പറയുന്നത്‌. അടുത്തമാസം ഫെസ്റ്റിവലിനു തുടക്കം കുറിക്കും.

Story first published:  Tuesday, January 14, 2014, 9:13 [IST]
English summary
For bike and motorsport admirers, this year is going to be quite adventurous. The Bike Festival of India's (BFI) has been launched in India
പ്രതികരണം എഴുതൂ