Englishहिन्दीಕನ್ನಡதமிழ்తెలుగు

പാക്കിനെതിരായ രണ്ടാംടെസ്റ്റില്‍ ലങ്കയ്‌ക്ക്‌ ലീഡ്‌

Updated: Friday, January 10, 2014, 16:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്‌: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിക്കാനുള്ള പുറപ്പാടില്‍ ശ്രീലങ്ക. സെഞ്ച്വറി നേടിയ മഹേള ജയവര്‍ധന്റേയും, സെഞ്ച്വറിക്ക്‌ അഞ്ചു റണ്‍സ്‌ അകലെ പുറത്തായ കൗശല്‍ സില്‍വയുടെയും കരുത്തുറ്റ പ്രകടനമാണ്‌ ശ്രീലങ്കയെ മുമ്പിലെത്തിച്ചത്‌. 230 പന്തുകള്‍ നേരിട്ട്‌ 12 ബൗണ്ടറികള്‍ പായിച്ച മഹേളയുടെ 32ാം ടെസ്‌റ്റ്‌ സെഞ്ച്വറിയാണിത്‌.

പാക്കിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ്‌ സ്‌കോറായ 165 റണ്ണിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക രണ്ടാം ദിനം സ്‌റ്റംപെടുക്കുമ്പോള്‍ 318/4 എന്നനിലയിലാണ്‌. ഇപ്പോള്‍ ലങ്കയ്‌ക്കുള്ളത്‌ 153 റണ്ണിന്റെ ലീഡാണ്‌. ഫീല്‍ഡിങ്ങില്‍ പരിക്കേറ്റ്‌ വിരലില്‍ മൂന്നു തുന്നികെട്ടലുമായി കളികളത്തില്‍ എത്തിയ മഹേള ജയവര്‍ധനയെ ഓര്‍ത്ത്‌ ശ്രീലങ്ക പരിഭ്രമിച്ചു. എന്നാല്‍ ബാറ്റു കൈകളില്‍ എത്തിയപ്പോള്‍ പരിക്കുകള്‍ മറന്ന്‌ ജയവര്‍ധന 106 റണ്‍സെടുത്ത്‌ പുറത്താകാതെ നില്‍ക്കുന്നു.

പാക്കിനെതിരായ രണ്ടാംടെസ്റ്റില്‍ ലങ്കയ്‌ക്ക്‌ ലീഡ്‌

ജയവര്‍ധനയും സില്‍വയും (95) റണ്‍സിന്റെ കൂട്ടുകെട്ടു സ്ഥാപിച്ചതോടെയാണ്‌ രണ്ടാം ദിവസം ശ്രീലങ്ക നാലു വിക്കറ്റിനു 318 റണ്‍സ്‌ സ്വന്തമാക്കിയത്‌. ജയവര്‍ധനയ്‌ക്കൊപ്പം നല്ല പ്രകടനം കാഴ്‌ച്ചവച്ച്‌ ഏഞ്ചലോ മാത്യൂസ്‌ ക്രീസില്‍.

57/1 എന്ന നിതയില്‍ ഇന്നിങ്‌സ്‌ പുനരാരംഭിക്കാന്‍ ഇറങ്ങിയ ലങ്കയ്‌ക്ക്‌ കുശാല്‍ ശില്‍വ (95), കരുണരത്‌ന (32), സംഗക്കാര (26), ജയവര്‍ധന (106 നോട്ടൗട്ട്‌), ഏഞ്ചലോ മാത്യൂസ്‌ (42 നോട്ടൗട്ട്‌),എന്നിവരുടെ ബാറ്റിങ്ങാണ്‌ ലീഡുയര്‍‌ത്താന്‍ സഹായകമായത്‌.

Story first published:  Friday, January 10, 2014, 11:56 [IST]
English summary
Jayawardene, who received three stitches after he dropped a catch on Thursday, scored 106 not out and shared a 139-run partnership with Silva (95) to guide Sri Lanka to 4 for 318 at stumps on the second day.
പ്രതികരണം എഴുതൂ