Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവിയുടെ തിരിച്ചു വരവ് ആഗ്രഹിച്ച്‌ ഗവാസ്‌കര്‍

Published: Thursday, January 9, 2014, 15:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുബൈ: കളിക്കളത്തിലേക്കുള്ള യുവരാജ്‌ സിങിന്റെ തിരിച്ചുവരവും കാത്തിരിക്കുകയാണ്‌ ക്രിക്കറ്റ്‌ ലോകം. ടെസ്‌റ്റ്‌ പദവി നേടിയ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ നേടിയ ആദ്യ കളിക്കാരനാണ്‌ യുവരാജ്‌. പിന്നീട്‌ ക്രിക്കറ്റ്‌ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കിയ കളിക്കാരില്‍ ഒരാളായി യുവി മാറി.

2011 ല്‍ ഏകദിന ലോക കപ്പില്‍ ഇന്ത്യയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിക്കുകയും ലോക കപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത യുവരാജ്‌ പിന്നീട്‌ അര്‍ബുദ രോഗത്തിനടിമപ്പെട്ട്‌ മാസങ്ങളോളം നീണ്ടുനിന്ന ചികിത്സകാരണം കരിയറില്‍ നിന്നും വിട്ടു നിന്നു. യുവിയുടെ തിരിച്ചു വരവുപോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ താരം 2012 ല്‍ ന്യൂസിലാഡുമായുള്ള രണ്ടാം ട്വന്റി 20 മത്സരത്തില്‍ കുടുതല്‍ കരുത്തോടെ തിരിച്ചു വന്നു. രോഗം ശരീരത്തെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കളിക്കാരന്റെ മാനസിക കരുത്തിനു മുന്‍മ്പില്‍ രോഗത്തിനും കീഴടങ്ങേണ്ടി വന്നു. കഠിന പരിശ്രമത്തിലൂടെ ക്രിക്കറ്റ്‌ ലോകത്തിലേക്ക്‌ തിരിച്ചു വന്നപ്പോള്‍ ആ പോരാട്ട വീര്യത്തെ കായിക ലോകം ഒന്നാകെ നമിച്ചു.

യുവിയുടെ തിരിച്ചു വരവ് ആഗ്രഹിച്ച്‌ ഗവാസ്‌കര്‍

എന്നാല്‍ 2014 ലെ ന്യൂസിലാഡിനെതിരായ ഏകദിന ടെസ്‌റ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവരാജിനെ പുറത്താക്കി മധ്യപ്രദേശ്‌ പേസ്‌ ബൗളര്‍ ഈശ്വര്‍ പാണ്ഡേയും കര്‍ണ്ണാടക ഓള്‍ റൗണ്ടര്‍ ബിന്നിയേയും ടീമില്‍ ചേര്‍ത്തു. ദക്ഷിണാഫ്രിക്കയുമായുള്ള കളിയില്‍ മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കാന്‍ പറ്റാതെ പോയതാണ്‌ യുവിയെ ടീമില്‍ നിന്നും പുറത്താക്കാന്‍ കാരണം. ഈ തീരുമാനം അംഗീകരിക്കാന്‍ യുവിയുടെ ആരാധകര്‍ക്കു കഴിഞ്ഞില്ല.

യുവിയെ സപ്പോര്‍ട്ട്‌ ചെയ്‌തുകൊണ്ട്‌ ബാറ്റിങ്ങ്‌ വീരന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. ഇന്ത്യയുടെ 32 വയസുകാരനായ മികച്ച കളിക്കാരന്‌ നാഷണല്‍ ടീമിലേക്ക്‌ തിരിച്ചുവരാന്‍ കഴിയും. ക്രിക്കറ്റില്‍ അസാധ്യമായത്‌ ഒന്നുമില്ല. യുവിയേയും കാത്ത്‌ ഒരു നല്ല കളിക്കളം ഒരുങ്ങി നില്‍ക്കുന്നു അതിലൂടെ യുവിക്ക്‌ തിരിച്ചു വരാന്‍ കഴിയും. ഇന്ത്യക്ക്‌ വേണ്ടി വിജയം നേടികൊടുക്കുവാനും കഴിയും. അദ്ദേഹം ഇപ്പോഴും ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍ തന്നെയാണ്‌.

English summary
Batting great Sunil Gavaskar has come out in support of Yuvraj Singh, saying that the out of favour 32-year-old India star can make a comeback into the national team
പ്രതികരണം എഴുതൂ