Englishहिन्दीಕನ್ನಡதமிழ்తెలుగు

രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ലങ്കക്ക്‌ വിജയം

Published: Thursday, January 9, 2014, 15:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്‌: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിലും പാക്കിസ്ഥാന്‌ തോല്‍വി. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്ഥാന്‍ 165 റണ്‍സിന്‌ ഒന്നാം ഇന്നിങ്‌സില്‍ തന്നെ പുറത്തായി. കളികളത്തില്‍ കരുത്തോടെ ഇറങ്ങിയ ശ്രീലങ്ക പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ്‌ നഷ്ട്‌്‌ത്തില്‍ 57 റണ്‍സ്‌ എടുത്തിട്ടുണ്ട്‌.

ഉച്ച ഭക്ഷണത്തിനു ശേഷമായിരുന്നു പാക്കിസ്ഥാന്റെ കൂട്ട തകര്‍ച്ച. ഒന്നിനു 78 എന്ന നിലയില്‍നിന്ന്‌ അവര്‍ ആറിനു 127 എന്ന നിലയിലേക്ക്‌ തകര്‍ന്നു വീണു. ഒടുവില്‍ 63.5 ഓവറില്‍ ഇന്നിങ്‌സ്‌ അവസാനിക്കുകയും ചെയ്‌തു. മൂന്നു വിക്കറ്റ്‌ വിതം വീഴ്‌ത്തിയ നുവന്‍ പ്രതീപും, ഹെറാത്തും, രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തിയ എറാംഗയും ലക്‌മലും ചേര്‍ന്നാണ്‌ പാക്കിസ്ഥാനെ പൊളിച്ചടക്കിയത്‌.

രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ലങ്കക്ക്‌  വിജയം

കൗശല്‍ ശില്‍വ (12)യും, കുമാര്‍ സംഗക്കാര (12)യുമാണ്‌ പുറത്താകാതെ നില്‍ക്കുന്നത്‌. കരുണരതെ്‌ന (32)യാണ്‌ പുറത്തായ ലങ്കാ ബാറ്റ്‌സ്‌മാന്‍. ഒപ്പണര്‍ ഖറാം മന്‍സൂര്‍ മാത്രമാണ്‌ പാക്ക്‌ നിരയില്‍ നല്ല പ്രകടനം കാഴ്‌ചവച്ചത്‌.

അഹമ്മദ്‌ ഷെഹ്‌സാദ്‌ (3), ഹഫീസ്‌ (21),യൂനിസ്‌ഖാന്‍ (13),മിസ്‌ബ ഉല്‍ഹഖ്‌ (1), ആസാദ്‌ ഷഫീഖ്‌ (6),സര്‍ഫ്‌റാസ്‌ (7) എന്നിവര്‍ പാക്കിസ്ഥാനെ നിരാശപ്പെടുത്തി.

English summary
A three-pronged pace and one-man spin attack helped Sri Lanka bowl out Pakistan for just 165 runs after Angelo Mathews won the toss and opted to bowl on a seaming Dubai stadium pitch
പ്രതികരണം എഴുതൂ