Englishहिन्दीಕನ್ನಡதமிழ்తెలుగు

രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോ:തിരഞ്ഞടുപ്പ്‌ ഫലം17ന്‌

Updated: Wednesday, January 8, 2014, 11:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ തിരഞ്ഞടുപ്പ്‌ ഫലപ്രഖ്യാപനം ജനുവരി 17ന്‌ പുറത്തുവരുമെന്ന്‌ സുപ്രീം കോടതി അറിയിച്ചു. ഐ പി എല്‍ ക്രമക്കേടുകളുടെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ വിലക്കേര്‍പ്പെടുത്തിയ ഐപിഎല്‍ കമ്മീഷണര്‍ ലളിത്‌ മോദിയും അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നത്‌ ഏറെ വിവാദമായിരിക്കുകയാണ്‌.

വിലക്കേര്‍പ്പെടുത്തിയിട്ടും മോദി അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെതിരെ ബി സി സി ഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയുടെ വാദം ഫലപ്രഖ്യാപനത്തിനു മുന്‍മ്പ്‌ കേള്‍ക്കാം എന്ന്‌ ജസ്‌റ്റിസ്‌ അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബഞ്ച്‌ വ്യക്തമാക്കി. അതേ സമയം മോദി ജയിക്കുകയാണെങ്കില്‍ മാത്രമേ ബി സി സി ഐ ഉന്നയിച്ച തടസ്സങ്ങളില്‍ കാര്യമുണ്ടാകുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.

രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോ:തിരഞ്ഞടുപ്പ്‌ ഫലം17ന്‌

മുദ്രവെച്ച കവര്‍ തുറക്കുന്ന ജനുവരി പതിനേഴിന്‌ എല്ലാ ഹര്‍ജികളും കേള്‍ക്കാം എന്നും കോടതി പറഞ്ഞു. തങ്ങള്‍ വിലക്കിയിട്ടും മോദി ഇലക്ഷനില്‍ മത്സരിച്ചതിനെതിരേയും ബി സി സി ഐ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബി സി സി എ യുടെ വിലക്ക്‌ താല്‍കാലികമായി കോടതി സ്‌റ്റേ ചെയ്‌തതിന്റെ പേരിലാണ്‌ മോദി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌.

Story first published:  Wednesday, January 8, 2014, 11:49 [IST]
English summary
The fate of former IPL commissioner Lalit Modi, who contested the Rajasthan Cricket Association polls, is likely to be known on January 17 with the Supreme Court today saying that it would open the sealed enveloped containing the results on that day
പ്രതികരണം എഴുതൂ