Englishहिन्दीಕನ್ನಡதமிழ்తెలుగు

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നില്ല: കെവിന്‍

Published: Wednesday, January 8, 2014, 14:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മെല്‍ബണ്‍: ആഷസ്‌ പരമ്പരയില്‍ ഇംഗ്ലണ്ടിനെ ആസ്‌ട്രേലിയ മുട്ടുകുത്തിച്ചതോടെ കളിക്കളത്തില്‍ പൊരുതാന്‍ ഇറങ്ങിയ ഇംഗ്ലണ്ട്‌ താരങ്ങള്‍ക്കെതിരെ അഭ്യുഹങ്ങള്‍ പരന്നു തുടങ്ങി. ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്‌മാനും ബൗളറുമായ കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്നതായിരുന്നു വാര്‍ത്ത.

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിരമിക്കലിനു ശേഷം മാധ്യമങ്ങളും ക്രിക്കറ്റ്‌ പ്രേമികളും അറിഞ്ഞ വാര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ജാക്‌ കാലിസ്‌ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നു എന്നതായിരുന്നു.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നില്ല: കെവിന്‍

കളിയില്‍ നിന്നും വിരമിക്കുക എന്നത്‌ താരങ്ങളുടെ സ്വന്തം തീരുമാനവുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ വലതുകൈയ്യ്‌ ബാറ്റ്‌സ്‌മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്ന വാര്‍ത്ത പരന്നത്‌ പീറ്റേഴ്‌സണ്‍പോലും അറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞതോടെ പീറ്റേഴ്‌സണ്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ആഷസ്‌ പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പേരില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്ന്‌ കെവിന്‍ പീറ്റേഴ്‌സ്‌ പറഞ്ഞു. 2015 ല്‍ നടക്കുന്ന ആഷസില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കണമെന്നത്‌ തന്റെ വലിയ ആഗ്രഹമാണെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ തോല്‍വിയുടെ പേരില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല കളിയില്‍ ജയവും പരാജയവും സാധാരണമാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

English summary
Pietersen's future has been under the spotlight during England's recent 5-0 Ashes series thrashing in Australia, with the 33-year-old star batsman managing a total of only 294 runs in the five Tests at an average of under 30.
പ്രതികരണം എഴുതൂ