Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്‌റ്റ്‌ ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കില്‍ പൂജാര

Published: Wednesday, January 8, 2014, 11:37 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദുബായ്‌: ഇന്ത്യയുടെ ടെസ്റ്റ്‌ റണ്‍ മിഷിന്‍ ചതേശ്വര്‍ പൂജാര ടെസ്‌റ്റ്‌ ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കില്‍ അഞ്ചാം സ്ഥാനത്ത്‌. ഐ സി സി യുടെ ഏറ്റവും പുതിയ പട്ടികയിലെ ബാറ്റിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ഇന്ത്യന്‍ താരമെന്ന ബഹുമതിയും പൂജാര സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യയെ കരുത്തുറ്റ ബാറ്റിങ്ങിലൂടെ മുന്നോട്ട്‌ നയിച്ച ക്രിക്കറ്റ്‌ താരം ചതേശ്വര്‍ പൂജാരയെ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ടെസ്‌റ്റിന്റെ ആദ്യ ദിവസം രണ്ടാം വിക്കറ്റില്‍ മുരളി വിജയന്റെയും പൂജാരയുടേയും കൂട്ടുകെട്ടില്‍ ഇന്ത്യക്ക്‌ ലഭിച്ചത്‌ 181 റണ്‍സ്‌. ഇതോടെ ടെസ്‌റ്റ്‌ ബാറ്റ്‌സ്‌മാന്‍നാരുടെ റാങ്കില്‍ പൂജാര ഇടം പിടിച്ചു.

ടെസ്‌റ്റ്‌ ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കില്‍ പൂജാര

ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത്‌ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സ്‌ ആണ്‌. വെസ്റ്റിന്‍ഡീസിന്റെ ശിവനാരയണ്‍ ചന്ദ്രപോള്‍, ന്യൂസിലന്‍ഡിന്റെ റോസ്‌ ടെയ്‌ളര്‍ എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌. എന്നാല്‍ ഇന്ത്യന്‍ താരം വിരാട്‌ കോഹ്ലി പത്താം സ്ഥാനത്തു നിന്നും ഒരുപടി താഴ്‌ന്ന്‌ പതിനൊന്നാം സ്ഥാനത്തായി. ബൗളര്‍മാരുടെ പട്ടികയില്‍ രവിചന്ദ്ര അശ്വിന്‍ ഏഴാം സ്ഥാനത്തും പ്രഗ്യാന്‍ ഓജ ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു.

English summary
India's Test run-machine Cheteshwar Pujara climbed two places to be at career-best fifth spot, while Virat Kohli is static at number 11 in the latest ICC Test rankings issued on Monday
പ്രതികരണം എഴുതൂ