Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇംഗ്ലണ്ടിനെ കൂപ്പുകുത്തിച്ച്‌ ആസ്‌ട്രേലിയ

Published: Wednesday, January 8, 2014, 10:27 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്‌നി: അവസാന ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെ 281 റണ്‍സിനു തകര്‍ത്ത്‌ ആസ്‌ട്രേലിയ ആഷസ്‌ പരമ്പര 5-0 ത്തിനു സ്വന്തമാക്കി. കഴിഞ്ഞ മൂന്നുതവണ കൈവിട്ട പരമ്പരയാണ്‌ ഇക്കുറി ആസ്‌ട്രേലിയ സ്വന്തമാക്കിയത്‌.

മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ അവസാന ബാറ്റ്‌സ്‌മാനെയും വീഴ്‌ത്തുമ്പോള്‍ തിരിച്ചടിയുടെ തകര്‍പ്പന്‍ പാഠങ്ങളാണു മൈക്കല്‍ ക്ലാര്‍ക്കും കൂട്ടരും ഇംഗ്ലണ്ടിനു സമ്മാനിച്ചത്‌.സ്‌കോര്‍: ആസ്‌ട്രേലിയ-326 ,276. ഇംഗ്ലണ്ട്‌- 155, 166. ആശ്വാസജയത്തിനു രണ്ടാം ഇന്നിങ്‌സില്‍ 448 റണ്‍സ്‌ വേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ അവസാന ഏഴു വിക്കറ്റുകള്‍ 52 മിനുട്ടിനിടെയാണ്‌ കൊഴിഞ്ഞത്‌.

ഇംഗ്ലണ്ടിനെ കൂപ്പുകുത്തിച്ച്‌ ആസ്‌ട്രേലിയ

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഓസിസ്‌ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്ണിനു ആള്‍ഔട്ടായി. 115 റണ്‍സ്‌ എടുത്ത സ്റ്റീവന്‍സ്‌മിത്താണ്‌ ഓസിസിന്റെ രക്ഷയ്‌ക്കെത്തിയത്‌. ഹാഡിന്‍ 75 റണ്‍സ്‌ നേടി. രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ആസ്‌ട്രേലിയ റോജേഴ്‌സന്റെ (119) സ്വഞ്ചറി മികവില്‍ 276ന്‌ ആള്‍ ഔട്ടായി.

448 വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട്‌ 31.4 ആള്‍ ഔട്ട്‌ ആയാണ്‌ പരമ്പരയില്‍ തലകുനിച്ചത്‌. ഹാരിസ്‌ ആണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. പരമ്പരയില്‍ ആകെ 37 വിക്കറ്റുകള്‍ വീഴ്‌ത്തിയ ആസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ മാന്‍ ഒഫ്‌ ദ സീരീസായി.

English summary
Australia completed a 5-0 Ashes clean sweep against England today as the hapless tourists crumbled to a humiliating 281-run defeat in the fifth Test in Sydney
പ്രതികരണം എഴുതൂ