Englishहिन्दीಕನ್ನಡதமிழ்తెలుగు

സഞ്‌ജുവിനും വിജയ്‌ സോളിനും സെഞ്ച്വറി

Published: Wednesday, January 8, 2014, 11:31 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഷാര്‍ജ: അണ്ടര്‍19 ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്താന് 315 റണ്‍സ് വിജയ ലക്ഷ്യം.ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസണും വിജയ് സോളും സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഒവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ്. സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെയും വിജയ് സോളിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോറില്‍ എത്തിയത്.

വെറും 87 പന്തിലാണ് സഞ്ജുവിന്റെ സെഞ്ച്വറി. 4 സിക്‌സറും 8 ഫോറും സഞ്ജു അടിച്ചുകൂട്ടി. വി എച്ച് സോള്‍ 120 പന്തിലാണ് 100 അടിച്ചത്. എ കെ ബെയ്ന്‍സ് 47 റണ്‍സ് എടുത്തു. പാക്കിസ്താനുവേണ്ടി സിയാ ഉള്‍ ഹഖ്, സഫര്‍ ഗൊഹര്‍, കരാമത്ത് അലി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

സഞ്‌ജുവിനും വിജയ്‌ സോളിനും സെഞ്ച്വറി

സെഞ്ച്വറി നേടിയതിന്റെ തൊട്ടുപിന്നാലെ ഇരുവരും പുറത്തായി.സഫാര്‍ ഗോഹറിന്റെ പന്തില്‍ സഞ്ജുവുനെ മുഹമ്മദ് ഉമര്‍ പുറത്താക്കി. കരാമത്ത് അലിയാണ് വിജയ് സോളിനെ പുറത്താക്കിയത്. ഓപ്പണര്‍ ബെയ്ന്‍സ് അര്‍ധ സെഞ്ച്വറി തികച്ചു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ 19 ടീം വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ മൂന്നുവിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. പാക്കിസ്താന്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 2 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ മറികടന്നു. ഒടുവില്‍ കളികളത്തില്‍ മത്സരിക്കാന്‍ ഇന്ത്യ- പാക്ക് താരങ്ങളായി.

English summary
The stars of the innings were India skipper Vijay Zol and Rajasthan Royals' IPL star Sanju Samson. Both struck centuries and were involved in a 180-run stand for the third wicket
പ്രതികരണം എഴുതൂ