Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓസിസിന്റെ രക്ഷയ്‌ക്കെത്തിയത്‌ സ്‌മിത്തും ഹാഡിനും

Published: Wednesday, January 8, 2014, 10:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്‌നി: ആഷസ്‌ പരമ്പരയില്‍ ഒരിക്കല്‍കൂടി സ്റ്റീവന്‍ സ്‌മിത്തിന്റെ സെഞ്ച്വറിയും (115),ബ്രാഡ്‌ ഹാഡിന്റെ (75) മികച്ച ബാറ്റിങ്ങും ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്‌റ്റില്‍ ഏതു ടീമും പതറിപോകുന്ന തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്‌ ഓസിസ്‌.

സ്വന്തം നാട്ടില്‍ ഗംഭീര സെഞ്ച്വറിയുമായി സ്റ്റീവ്‌ സ്‌മിത്ത്‌ പടനയിച്ചു. ഒപ്പം ബ്രഡ്‌ ഹാഡിനും ചേര്‍ന്നതോടെ ഓസ്‌ട്രേലിയ കുതിച്ചുയര്‍ന്നു. ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട്‌ ഒരു വിക്കറ്റിനു 8 റണ്‍സ്‌ എന്ന നിലയിലായിരുന്നു. മൈക്കല്‍ കാര്‍ബെറിയുടെ (0)വിക്കറ്റാണ്‌ ഇംഗ്ലണ്ടിനു നഷ്ടമായത്‌. 7 റണ്‍സോടെ കുക്കും, 1 റണ്ണോടെ ആന്‍ഡേഴ്‌സണും ക്രീസില്‍.

ഓസിസിന്റെ രക്ഷയ്‌ക്കെത്തിയത്‌ സ്‌മിത്തും ഹാഡിനും

വീരോചിതമായിരുന്നു സ്‌മിത്തിന്റെ സെഞ്ച്വറി പ്രവേശം. തുടക്കകാരന്‍ ലെഗ്‌സ്‌പിന്നര്‍ സ്‌കോട്ട്‌ ബോര്‍ത്‌ വിക്കിന്റെ ഓവറില്‍ സിക്‌സറും പിന്നാലെ ബൗണ്ടറിയും നേടി സ്‌മിത്ത്‌ കളിയില്‍ തകര്‍ത്തു. 154 പന്തുകളില്‍ 17 ബൗണ്ടറിയും ഒരു സിക്‌സറും സ്‌മിത്ത്‌ സ്വന്തമാക്കി. ഈ പരമ്പരയില്‍ 66.42 ശരാശരിയില്‍ 465 റണ്‍സില്‍ എത്തിയ ഹാഡിന്‍ 90 പന്തുകളില്‍ നിന്നാണ്‌ 75 റണ്‍സ്‌ എടുത്തത്‌.

ക്രിസ്‌ റോജേഴ്‌സ്‌-11, ഡേവനിഡ്‌ വാര്‍ണര്‍-16, ഷെയ്‌ന്‍ വാഡ്‌സണ്‍-43, മൈക്കല്‍ ക്ലാര്‍ക്ക്‌-10, ജോര്‍ജ്‌ ബെയ്‌ലി-1,മിച്ചല്‍ ജോണ്‍സണ്‍-12,റയാല്‍ ഹാരിസ്‌-22, പീറ്റര്‍ സിഡില്‍-0. നഥാല്‍ ലയണ്‍-1 എന്നിങ്ങനെയാണ്‌ മറ്റ്‌ ഓസിസ്‌ ബാറ്റ്‌സ്‌മാന്‍മാരുടെ പ്രകടനം.

English summary
Australia dismissed England for 155 just before tea on day two to maintain its stranglehold on the fifth Ashes Test at the Sydney Cricket Ground as it tries to close out a 5-0 series whitewash
പ്രതികരണം എഴുതൂ