Englishहिन्दीಕನ್ನಡதமிழ்తెలుగు

ലങ്കയുടെ വിജയത്തിന്‌ മാത്യൂസിന്റെ സെഞ്ച്വറി

Published: Wednesday, January 8, 2014, 11:15 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അബുദാബി: പാക്കിസ്ഥാനെതിരായ ആദ്യ ടെസ്‌റ്റില്‍ ശ്രീലങ്ക മികച്ച നിലയില്‍. ആദ്യ ഇന്നിങ്‌സില്‍ പുറത്തായതിന്റെ വേദന മറച്ചുവച്ച്‌ ക്യാപ്‌റ്റന്‍ എയ്‌ഞ്ചലോ മാത്യൂസ്‌ 116 റണ്‍സോടെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ നിന്നപ്പോള്‍ ശ്രീലങ്ക വിജയത്തിന്റെ നിറവില്‍.

4 വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ 7 റണ്‍സിന്റെ ലീഡുമായി നാലാം ദിവസം ബാറ്റിങ്‌ തുടങ്ങിയ ശ്രീലങ്കയ്‌ക്ക്‌ കഴിഞ്ഞദിവസം ഒരു വിക്കറ്റ്‌ മാത്രമാണു നഷ്ടമായത്‌. കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റിനു 420 റണ്‍സ്‌ നേടി. കൗശല്‍ സില്‍വ (81), ദിനേശ്‌ ചാന്‍ഡിമല്‍ (89), പ്രസന്ന ജയവര്‍ധനെ (48 നോട്ടൗട്ട്‌) എന്നിവര്‍ക്കൊപ്പം മാത്യൂസ്‌ നടത്തിയ ചെറുത്തു നില്‍പ്പാണ്‌ ലങ്കയ്‌ക്ക്‌ അത്ഭുതകരമായ തിരിച്ചുവരവു തല്‍കിയത്‌. അഞ്ചാം വിക്കറ്റില്‍ ചാന്‍ഡിമല്‍-മാത്യൂസ്‌ സഖ്യം 138-ഉം പിരിയാത്ത 6ാം വിക്കറ്റില്‍ മാത്യൂസ്‌-ജയവര്‍ധന്‍ സഖ്യം നേടിയ 96-ഉം റണ്‍സാണ്‌ ലങ്കയുടെ ചെറുത്തു നില്‍പ്പിന്‌ പൂര്‍ണ്ണത നല്‍കിയത്‌.

ലങ്കയുടെ വിജയത്തിന്‌ മാത്യൂസിന്റെ സെഞ്ച്വറി

പാക്കിസ്ഥാനു വേണ്ടി ഫാസ്റ്റ്‌ ബൗളര്‍ ജുനൈദ്‌ ഖാന്‍ 3 വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ശേഷിച്ച രണ്ടു വിക്കറ്റും ബിലാല്‍ ഭാട്ടി സ്വന്തമാക്കി. 42 ഓവര്‍ എറിഞ്ഞ സയീദ്‌ അജ്‌മലിന്‌ ഒരു വിക്കറ്റ്‌ പോലും കിട്ടിയില്ല. ഇതിനിടെ വിക്കറ്റ്‌ കീപ്പര്‍ അഡ്‌നന്‍ അക്ലമല്‍ പരുക്കേറ്റു പുറത്തായത്‌ പാക്കിസ്ഥാന്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ വന്‍ തിരിച്ചടിയായി. അക്ലമലിനു പകരം യൂനിസ്‌ ഖാന്‍ പിന്നീട്‌ വിക്കറ്റ്‌ കീപ്പറായി. ശ്രീലങ്ക 204, 5 വിക്കറ്റിന്‌ 420, പാക്കിസ്ഥാന്‍ 383.

English summary
Sri Lankan captain Angelo Mathews hit a pugnacious hundred to pull Sri Lanka out of trouble on the fourth day of the first Test against Pakistan in Abu Dhabi on Friday.
പ്രതികരണം എഴുതൂ