Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏഷ്യാകപ്പ്: ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും

Updated: Monday, January 6, 2014, 17:21 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഷാര്‍ജ: ഏഷ്യാകപ്പ്‌ (അണ്ടര്‍ 19) ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.ശനിയാഴ്‌ചയാണ്‌ ഫൈനല്‍.കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ നിരാശമറക്കുന്ന പ്രകടനം കാഴ്‌ചവച്ച ഇന്ത്യന്‍ 19 ടീം വ്യാഴാഴ്‌ച നടന്ന സെമിഫൈനലില്‍ മൂന്നുവിക്കറ്റിന്‌ ശ്രീലങ്കയെ തോല്‍പ്പിച്ചു.

ടോസ്‌ നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനു വിട്ടു. 50 ഓവറില്‍ 8 വിക്കറ്റ്‌ നഷ്ടത്തില്‍ ശ്രീലങ്ക 223 റണ്‍സ്‌ എടുത്തു. മാന്‍ ഒഫ്‌ ദി മാച്ചായ ഓപ്പണര്‍ അങ്കുഷ്‌ ബെയന്‍സ്‌ 53 പന്തുകളില്‍ 4 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം നേടിയ 54 റണ്‍സിന്റെ കരുത്തില്‍ 49.1 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.ബെയ്‌ന്‍സ്‌, റിക്കി ഭൂയി(37),അഖില്‍ ഹെര്‍വാദ്‌കര്‍ (27),വിജയ്‌ സോള്‍ (22) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു.

ഏഷ്യാകപ്പ്: ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും


പാക്കിസ്ഥാന്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 2 വിക്കറ്റിന്‌ അഫ്‌ഗാനിസ്ഥാനെ മറികടന്നു.പാക്കിസ്ഥാന്‍ 48.2 ഓവറില്‍ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 199 റണ്‍സ്‌ എടുത്തു. സമി അസ്ലം 75 റണ്‍സെടുത്തു.80 പന്തുകളില്‍ 8 ബൗ്‌ടറിയും 2 സിക്‌സറും സമി നേടി. ഇമാം ഉള്‍ ഹഖ്‌ 71 പന്തുകളില്‍ 4 ബൗണ്ടറിയോടെ 42 റണ്‍സ്‌ കരസ്‌തമാക്കി.

Story first published:  Friday, January 3, 2014, 11:27 [IST]
English summary
Shrugging off their disappointing loss against Pakistan in the last game, India U-19 boys held their nerves as they eked out a three-wicket win against Sri Lanka with five balls to spare as they set up summit clash with arch-rivals Pakistan in the Asia Cup on Thursday
പ്രതികരണം എഴുതൂ